വള്ളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന മമ്മൂട്ടിയുടെ ‘മാമാങ്കം’ ചിത്രീകരണം ഈ മാസം പന്ത്രണ്ടിന് ആരംഭിക്കുന്നു. നവാഗതനായ സജീവ് എസ്.പിള്ളയാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പുതുമുഖങ്ങള്‍ ഉള്‍പ്പെടെ വലിയ താരനിരയുണ്ടാകും.
പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് സജീവ് എസ്.പിള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചിത്രീകരണമായിരിക്കും ആദ്യ ഷെഡ്യൂളില്‍. മമ്മൂട്ടിക്കൊപ്പം നീരജ് മാധവും ചിത്രത്തിലുണ്ട്. മംഗലാപുരത്താണ് ചിത്രീകരണം ആരംഭിക്കുന്നത്. നിലവില്‍ മമ്മൂട്ടി അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്.
അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്ത് അടക്കമുള്ള നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സജീവ് പിള്ളയുടെ ആദ്യ ചിത്രമാണിത്.