Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

മമ്മൂട്ടി ചിത്രത്തിന് ക്ലാപ്പടിച്ച് നസ്രിയയും ജോതിർമയിയും

അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് നസ്രിയയാണ്

Mammootty, Bhishma Parvam, Nazriya, നസ്രിയ, Nazriya Nazeem, നസ്രിയ നസീം, Jyothirmayi, Amal Neerad, Jyothirmayi Amal Neerad photo, ജ്യോതിർമയി, അമൽനീരദ്, Indian express malayalam, IE Malayalam

മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിന്റെ ‘ബിലാൽ.’ എന്നാൽ ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം എത്തുന്നതിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭീഷ്‍മപര്‍വ്വം’ ചിത്രീകരണം ആരംഭിച്ചു. നസ്രിയയും ജ്യോതിർമയിയും ക്ലാപ്പടിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

Read more: കണ്ട് രണ്ട് കണ്ണ്; കണ്ണിൽ കണ്ണിൽ നോക്കി നസ്രിയയും ഫഹദും

Nazriya, Jyothirmayi

അടുത്തിടെയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. താരം തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്‍റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്‍റെ വേഷം. ഒരു അമല്‍ നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററില്‍ കൂടുതല്‍ വിവരങ്ങളില്ല.

Posted by Mammootty on Sunday, 7 February 2021

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യകൂടിയായ ജ്യോതിർമയി അഭിനയിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. നസ്രിയയാണ് ചിത്രം നിർമിക്കുന്നത്. ഫഹദും നസ്രിയയുമായും അടുത്ത സൗഹൃദം പുലർത്തുന്നവരാണ് അമൽ നീരദും ജ്യോതിർമയിയും. അമലിന്റെ ‘വരത്തൻ’ എന്ന ചിത്രം നിർമ്മിച്ചത് നസ്രിയയായിരുന്നു, ചിത്രത്തിലെ നായകൻ ഫഹദും. അഞ്ച് സുന്ദരികൾ, ഇയ്യോബിന്റെ പുസ്തകം, വരത്തൻ, ട്രാൻസ് എന്നീ സിനിമകളിലെല്ലാം ഫഹദും അമൽ നീരദും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Read More: നസ്രിയയ്ക്ക് ഒപ്പമുള്ള ആളെ മനസ്സിലായോ?

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

നേരത്തേ ജ്യോതിർമയിക്കൊപ്പമുളള ചിത്രങ്ങൾ നസ്രിയ പങ്കുവച്ചിരുന്നു. ജ്യോതിർമയിയുടെ രൂപമാറ്റം ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ലോക്ക്‌ഡൗൺ കാലത്ത് തല മൊട്ടയടിച്ച ജ്യോതിർമയിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. സംവിധായകനും സിനിമോട്ടോഗ്രാഫറും ജ്യോതിർമയിയുടെ ഭർത്താവുമായ അമൽ നീരദായിരുന്നു ജ്യോതിർമയിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

വിവാഹശേഷം വളരെ അപൂർവ്വമായി മാത്രമേ പൊതുപരിപാടികളിലും സോഷ്യൽ മീഡിയയിലും ജ്യോതിർമയി പ്രത്യക്ഷപ്പെടാറുള്ളൂ. 2015 ഏപ്രിലിൽ ആയിരുന്നു അമൽനീരദും ജ്യോതിർമയിയും തമ്മിലുള്ള വിവാഹം. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty film bhishma parvam nazriya jyothirmayi

Next Story
തൈമൂറിന് കൂട്ടായി കുഞ്ഞനിയൻ; കരീനയ്ക്കും സെയ്‌ഫിനും ആൺകുഞ്ഞ്Saif Ali Khan, Kareena Kapoor, saif, kareena, Saif Ali Khan baby, Kareena Kapoor baby, saif baby, kareena baby, saif kareena, saif kareena baby
The moderation of comments is automated and not cleared manually by malayalam.indianexpress.com