ആരാധകരെ സ്‌നേഹിക്കുന്ന താരമാണ് മമ്മൂട്ടി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. വഴിയില്‍ വച്ചാണെങ്കിലും വീട്ടില്‍ വച്ചാണെങ്കിലും കാണാന്‍ ആഗ്രഹിച്ചെത്തുന്ന ആരാധകരെ അദ്ദേഹം നിരാശപ്പെടുത്താറില്ല. ഇത്തവണ മമ്മൂട്ടിയെ കണ്ടേ മടങ്ങൂ എന്നുറപ്പിച്ച് അദ്ദേഹത്തിന്റെ കാര്‍ വരുന്നതും കാത്ത് വഴിയില്‍ നിന്ന ആരാധികമാരെ കണ്ട് കുശലം ചോദിച്ച് ഫോട്ടോയുമെടുത്ത് ഷേക്ക് ഹാന്‍ഡും നല്‍കിയാണ് മെഗാസ്റ്റാര്‍ പോയത്.

മമ്മൂട്ടിയുടെ വാഹനം വരുന്നതും കാത്ത് വഴിയില്‍ നില്‍ക്കുകയായിരുന്നു നാല് ആരാധികമാരും. കാര്‍ വരുമ്പോള്‍ നിര്‍ത്ത് നിര്‍ത്തെന്നും പറഞ്ഞുകൊണ്ട് നാലുപേരും ഓടിച്ചെന്നു. വണ്ടി നിര്‍ത്തി ഗ്ലാസ് താഴ്ത്തി അദ്ദേഹം ചിരിച്ചു കൊണ്ട് കാര്യം ചോദിച്ചപ്പോള്‍ ‘എത്ര ദിവസമായി നിങ്ങളെ ഒന്നു കാണാന്‍ കാത്തിരിക്കുന്നു എന്നോ’ എന്നായിരുന്നു മറുപടി.

Read More: മുഖം വെളിവാക്കി മമ്മൂട്ടി: മെഗാസ്റ്റാറിന്റെ ‘വടക്കന്‍ സെല്‍ഫി’യും വിഡിയോയും വൈറല്‍

പിന്നെ അദ്ദേഹം തന്നെ ഫോണ്‍ വാങ്ങി ഫോട്ടോയെടുത്തു. തങ്ങളുടെ താരത്തെ കണ്ട ആകാംക്ഷയും സന്തോഷവും അടക്കാനാകാതെയായിരുന്നു ആരാധികമാര്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Read More: ‘കേക്ക് വേണോ?’; പാതിരാത്രി വീട്ടിലെത്തിയ ആരാധകര്‍ക്ക് മധുരം വിളമ്പി മമ്മൂട്ടി

മുമ്പ് ‘അങ്കിള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വയനാട്ടിലെത്തിയ മമ്മൂട്ടി തന്റെ ആരാധകനൊപ്പം സെല്‍ഫി എടുക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്ത വീഡിയോയും ഇതുപോലെ സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. ‘ഞാന്‍ മൂപ്പരിന്റെ ആളാ’ എന്നും പറഞ്ഞായിരുന്നു ആരാധകന്‍ എത്തിയത്.

അടുത്തിടെ തന്റെ 67-ാം പിറന്നാളിന് രാത്രി പന്ത്രണ്ട് മണിക്ക് വീട്ടില്‍ എത്തിയ ആരാധകരോട് ‘കേക്ക് വേണോ’ എന്ന് ചോദിച്ച് അദ്ദേഹം കേക്ക് നല്‍കി. ഇത്തരത്തില്‍ ആരാധകരുമായുള്ള മമ്മൂട്ടിയുടെ അടുപ്പത്തിന്റ കഥകളിലേക്ക് ദിനം പ്രതി എത്രയോ അദ്ധ്യായങ്ങള്‍ വന്നു ചേരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ