Latest News

‘മമ്മൂട്ടി സുബ്രൻ’ വിടവാങ്ങി; ആരാധകന്റെ വിയോഗ വാർത്ത അറിയിച്ച് താരം

പ്രിയപ്പെട്ട ആരാധകന്റെ വിയോഗവാർത്ത മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്

മമ്മൂട്ടിയോടുള്ള ആരാധനയുടെ പേരിൽ പ്രശസ്തനായ തൃശൂർ പൂങ്കുന്നം സ്വദേശി സുബ്രൻ അന്തരിച്ചു. പ്രിയപ്പെട്ട ആരാധകന്റെ വിയോഗവാർത്ത മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇന്നലെ ശ്വാസതടസത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു അവിടെ വെച്ചായിരുന്നു അന്ത്യം.

“വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര്‌ “മമ്മുട്ടി സുബ്രൻ” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികൾ,” മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

തൃശ്ശൂരിൽ ചുമട്ടുതൊഴിലാളിയായ സുബ്രൻ മമ്മൂട്ടിയുടെ കടുത്ത ആരാധകനായിരുന്നു. മമ്മൂട്ടിയോടുള്ള ഇഷ്ടം കാരണം ‘വടക്കൻ വീരഗാഥ’ സിനിമ 96 തവണയും ‘അമരം’ 73 തവണയും ‘മൃഗയ’ 30 തവണയും കണ്ടിട്ടുണ്ടെന്ന് സുബ്രൻ പറഞ്ഞിട്ടുണ്ട്.

വീടില്ലാത്ത സുബ്രൻ ശങ്കരംകുളങ്ങര അമ്പലം ജംഗ്‌ഷനിൽ ആലിൻചുവട്ടിൽ ആയിരുന്നു താമസം. അടുത്ത് കട നടത്തുന്നവരും സമീപവാസികളുമാണ് ഭക്ഷണവും മറ്റും നൽകിയിരുന്നത്. മമ്മൂട്ടിയെ ദൈവത്തെ പോലെ കണ്ടിരുന്ന സുബ്രൻ ദൈവങ്ങളോടൊപ്പം മമ്മൂട്ടിയുടേയും ചിത്രം ആൽച്ചുവട്ടിൽ വെച്ചു വിളക്കു കൊളുത്തുമായിരുന്നു.

തന്റെ ചെറിയ തൊഴിലിൽ നിന്നും കിട്ടുന്ന കാശ് കൊണ്ട് ലോട്ടറി വാങ്ങി കൂട്ടിയിരുന്ന സുബ്രന് ലോട്ടറി അടിച്ചാൽ മമ്മൂട്ടിയെ വെച്ചൊരു സിനിമ ചെയ്യണം എന്നയിരുന്നു ആഗ്രഹം. ഏകദേശം 16 ലക്ഷത്തോളം രൂപ സുബ്രൻ ലോട്ടറിക്ക് മാത്രമായി ചിലവഴിച്ചിട്ടുണ്ട്.

മമ്മൂട്ടിയെക്കാണാൻ പലപ്പോഴും ശ്രമം നടത്തിയിട്ടുള്ള സുബ്രൻ ഒരിക്കെ മദ്രാസിലെ സിനിമ ലൊക്കേഷനിൽ വരെ അതിനായി പോയിട്ടുണ്ട്. പിൽകാലത്ത് ഒരുപാട് തവണ ഈ ആരാധകനെ കാണാനും ചേർത്ത് നിർത്താനും മമ്മൂട്ടിയും ശ്രമിച്ചിട്ടുണ്ട്. ഇടക്ക് മദ്യപാനം കൂടിയപ്പോൾ മമ്മൂട്ടി വഴക്ക് പറഞ്ഞതായും സുബ്രൻ തന്റെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.

Also read: ഈ സ്നേഹം എന്നെ അതിശയിപ്പിക്കുന്നു; നിറചിരിയുമായി മഞ്ജുവിന്റെ വാക്കുകൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty fan subran passed away

Next Story
‘ഇന്ന് അനുഭവിക്കുന്ന വേദനയാണ് നാളത്തെ ശക്തി’, വർക്കൗട്ട് വീഡിയോയുമായി റിമിRimi Tomy, Rimi Tomy workout video, Rimi Tomy pics, Rimi Tomy workout pics, Rimi Tomy workout video, rimi tomy photos, videos, rimi tomy news, rimi tomy age, rimi tomy birthday, റിമി ടോമി, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express