പരിമിതികളെ തോൽപ്പിച്ച മിടുക്കി; സിഷ്ണക്കു പിന്തുണയുമായി വീണ്ടും മമ്മൂട്ടി

2019ൽ കൈരളി ടിവിയുടെ ഫീനിക്സ് അവാർഡ് സിഷ്ണയ്ക്ക് നൽകിയത് മമ്മൂട്ടി ആയിരുന്നു

കാഴ്ചയും സംസാരശേഷിയും കേൾവി ശക്തിയുമില്ലാത്ത സിഷ്ണ ആനന്ദിന് പിന്തുണയുമായി മമ്മൂട്ടി. സിഷ്ണ ആനന്ദിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘കണ്മണി’ എന്ന നോവലിന്റെ പ്രകാശന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചാണ് മമ്മൂട്ടി സിഷ്ണക്കു പിന്തുണ നൽകിയത്.

കണ്ണൂർ സ്വദേശിയായ സിഷ്ണയുടെ ജീവിതം ആസ്പദമാക്കിയുള്ള നോവൽ എഴുതിയിരിക്കുന്നത് സഞ്ജയ് അമ്പലപ്പറമ്പത്താണ്. നടിയും നർത്തകിയുമായ അഞ്ചു അരവിന്ദാണ് നോവൽ പ്രകാശനം ചെയ്തതത്. നോവലിന്റെ പ്രകാശന വീഡിയോയാണ് മമ്മൂട്ടി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

“കാഴ്ചയും കേൾവിയും സംസാരശേഷിയും ഇല്ലാത്ത ഒരു കുട്ടിയ്ക്ക് നൃത്തം ചെയ്യാനാവുമെങ്കിൽ ജീവിതത്തിലെ ഏത് പരീക്ഷണങ്ങളെയും നേരിടാൻ നമുക്ക് സാധിക്കുമെന്ന് പറയാതെ പറയുകയാണ് കൺമണി എന്ന നോവൽ. ജനനം മുതൽ അതികഠിനമായ പരീക്ഷണങ്ങളെയും വേദനകളെയും നേരിട്ട് മുന്നേറിയ സിഷ്ണ ആനന്ദിൻ്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ കൺമണി ഇപ്പോൾ ആമസോണിൽ ൽ ലഭ്യമാണ്. ഈ പുസ്തകത്തിന്റെ റോയലിറ്റി സിഷ്ണയ്ക്ക് ലഭിക്കുമെന്നത് മറ്റൊരു സവിശേഷതയാണ്.” എന്ന് കുറിച്ചു കൊണ്ടാണ് മമ്മൂട്ടി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേൾവിയും കാഴ്ചയും സംസാരശേഷിയും ഇല്ലാത്ത സിഷ്ണ ഫ്ലവേർസിലെ കോമഡി ഉത്സവത്തിൽ എത്തി പ്രേക്ഷകരെ എല്ലാം വിസ്മയിപ്പിച്ചിരുന്നു. അതിനു ശേഷം 2019ൽ കൈരളിയുടെ ഫീനിക്സ് അവാർഡ് സിഷ്ണയ്ക്ക് നൽകിയത് മമ്മൂട്ടി ആയിരുന്നു. മമ്മൂട്ടി അന്ന് വേദിയിൽ സിഷ്ണയെ കുറിച്ചു വാചാലനായി എന്നാണ് പ്രകാശന വീഡിയോയിൽ അഞ്ചു അരവിന്ദ് പറയുന്നത്.

നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്യുന്നത്. മമ്മൂട്ടിയുടെ നല്ല മനസിനെ അഭിനന്ദിച്ച് ഒരുപാട് കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.

Also read: പാത്തുവിന് ആശംസകളുമായി ഇന്ദ്രജിത്തും പൂർണിമയും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty facebook post in support of sishna anand life novel kanmani

Next Story
പാത്തുവിന് ആശംസകളുമായി ഇന്ദ്രജിത്തും പൂർണിമയുംprarthana indrajith, prarthana, indrajith, prarthana hindi, prarthana hindi song, Prarthana new songs, പ്രാർത്ഥന, Poornima Indrajith, Indrajith
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express