scorecardresearch

'മാതൃരാജ്യത്തിനു നന്ദി...'; പത്മഭൂഷൻ നേട്ടത്തിൽ നന്ദി അറിയിച്ച് മമ്മൂട്ടി

പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു

പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു

author-image
Entertainment Desk
New Update
Mammootty

ചിത്രം: ഫേസ്ബുക്ക്

പത്മഭൂഷൺ പുരസ്കാര നേട്ടത്തില്‍ നന്ദി അറിയിച്ച് നടന്‍ മമ്മൂട്ടി. പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. റിപ്പബ്ലിക് ദിനാശംസ നേർന്നുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. 

Advertisment

"മാതൃരാജ്യത്തിനു നന്ദി....‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ…" മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Also Read: എല്ലാത്തിനും അതിന്റേതായ കാലമുണ്ട്; മമ്മൂട്ടിയുടെ പത്മ പുരസ്‌കാര നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി

സിനിമാ ലോകത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിക്ക് പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ ബഹുമതി പ്രഖ്യാപിച്ചത്. 1998 ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

Also Read: വിഎസിനും കെടി തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിയ്ക്കും വെള്ളാപ്പള്ളിയ്ക്കും പത്മഭൂഷൺ, പത്മപുരസ്‌കാര നിറവിൽ കേരളം

മമ്മൂട്ടിയെ കൂടാതെ വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെടി തോമസ് പി. നാരായണൻ എന്നിവരാണ് പദ്മവിഭൂഷൺ നേടിയ മലയാളികൾ. എട്ട് മലയാളികൾക്കാണ് പത്മ അവാർഡുകൾ ലഭിച്ചത്.

Read More: മലയാളത്തിന്റെ മഹാസംഭവം; മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' വരുന്നൂ; റിലീസ് തീയതി പുറത്ത്

Padma Awards Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: