കൊച്ചിയിൽ പുത്തൻ വീട് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും. വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിലാണ് പുതിയ വീട്. വീടിന്റെ ചിത്രമാണ് ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ശ്രദ്ധ നേടുന്ന ഘടകങ്ങളിലൊന്ന് മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളാണ്. മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വാഹനശേഖരത്തിലെ വണ്ടികളിൽ പലതും വീടിന്റെ കോമ്പൗണ്ടിനകത്ത് പാർക്ക് ചെയ്തിട്ടുണ്ട്. വീടിനു മുകളിലൊരുക്കിയ സോളാർ സിസ്റ്റവും പാനലുകളും ശ്രദ്ധ നേടും.
Read more: മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള താരപുത്രിയെ മനസിലായോ?
മുൻപ് കൊച്ചി പനമ്പള്ളി നഗറിലായിരുന്നു മമ്മൂട്ടിയും കുടുംബവും താമസം. പുതിയ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞതിനെ തുടർന്ന് മമ്മൂട്ടിയും കുടുംബവും വൈറ്റില ജനതയിലെ വീട്ടിലേക്ക് താമസം മാറിയിട്ട് കുറച്ചുദിവസങ്ങൾ ആയെങ്കിലും വീടിന്റെ ചിത്രങ്ങൾ പുറത്തുവരുന്നത് ഇതാദ്യമാണ്. സിബിഐ’ സിനിമയുടെ അണിയറ ടീമായ സ്വർഗചിത്ര അപ്പച്ചൻ, എസ് എൻ സ്വാമി, കെ മധു എന്നിവരും സംവിധായകൻ ജോഷിയും പനമ്പള്ളി നഗറിൽ മമ്മൂട്ടിയുടെ അയൽക്കാരനും സുഹൃത്തും നടനുമായ കുഞ്ചനും കുടുംബവും അടക്കം നിരവധിപേർ ഗൃഹപ്രവേശനത്തിൽ പങ്കെടുത്തിരുന്നു.
ലോക്ക്‌ഡൗൺ കാലം താരകുടുംബം ചെലവഴിച്ചതും പുതിയ വീട്ടിലായിരുന്നു. ഏറെക്കാലത്തിനു ശേഷം തിരക്കുകളൊന്നുമില്ലാതെ റംസാൻ കാലം കുടുംബത്തോടൊപ്പം താരം ചെലവഴിക്കുന്നതും ഇതാദ്യം. മമ്മൂട്ടിയും ഭാര്യ സുൽഫത്തും ദുൽഖറും ഭാര്യ അമാൽ സൂഫിയയും മകൾ മറിയവുമെല്ലാം ഇവിടെയാണ് ഇപ്പോൾ താമസം.
View this post on Instagram
Chef Q ! #sundaycook #teppen #actingallbenihana #beensolong #wannasticktothisalso
ആർക്കിടെക്റ്റ് ആയ അമാൽ സൂഫിയയുടെ ആശയങ്ങളും പുതിയ വീട്ടിന്റെ ഡിസൈനിലും ഇന്റീരിയറിലുമെല്ലാമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുൻപ് നസ്രിയ- ഫഹദ് ദമ്പതികളുടെ വീടിന്റെ ഇന്റീരിയർ ഒരുക്കിയതും അമാൽ ആയിരുന്നു.
Read more: മമ്മൂട്ടിയുടെ നായികയായി ആദ്യം ആലോചിച്ചത് മഞ്ജുവിനെ, ഒടുവില്‍ എത്തിയത് ഐശ്വര്യ റായ്