അവധിക്കാലം ആഘോഷിക്കാൻ ലണ്ടനിലെത്തിയ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ വൈറലാവുന്നു. മമ്മൂട്ടി, സുൽഫത്ത്, ദുൽഖർ, മകൾ മറിയം എന്നിവരെ ചിത്രത്തിൽ കാണാം.
ദുൽഖറിന്റെ ഫാൻ ഗ്രൂപ്പുകളിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലണ്ടൻ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണിതെന്നാണ് റിപ്പോർട്ട്.
ഭീഷ്മപർവ്വം, പുഴു, സിബിഐ 5- ദ ബ്രെയിൻ എന്നീ ചിത്രങ്ങളാണ് ഒടുവിൽ റിലീസിനെത്തിയ മമ്മൂട്ടി ചിത്രങ്ങൾ. ഭീഷ്മപർവ്വം, സിബിഐ 5- ദ ബ്രെയിൻ എന്നീ ചിത്രങ്ങൾ തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ പുഴു നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്. അടുത്തിടെ, പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടി നിർമാതാവാകുന്ന നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂർത്തിയാക്കിയ പുതിയ ചിത്രങ്ങൾ. ഒരാഴ്ച മുൻപാണ് റോഷാക്കിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
ഹേ സിനാമിക, സല്യൂട്ട് എന്നിവയാണ് ഒടുവിൽ റിലീസിനെത്തിയ ദുൽഖർ ചിത്രങ്ങൾ. സീതാ രാമം എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്.
ദുൽഖർ നിർമാണവും വിതരണവും നിർവ്വഹിക്കുന്ന പ്യാലി ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.
Read more: Pyali Movie Review: ഹൃദയം തൊട്ട് ‘പ്യാലി’; റിവ്യൂ