പുതിയ കാറുകളോടും ടെക്നോളജിയോടുമൊക്കെയുള്ള മമ്മൂട്ടിയുടെയും മകൻ ദുൽഖറിന്റെയും കമ്പം ഏവർക്കും പരിചിതമാണ്. ഏറ്റവും പുതിയ ടെക്നോളജിയുള്ള കാറുകൾ സ്വന്തമാക്കാൻ ഇരുവരും എപ്പോഴും താൽപ്പര്യം കാണിക്കാറുണ്ട്. ഇപ്പോഴിതാ, റേഞ്ച് റോവറിന്റെ പ്രീമിയം ശ്രേണിയിൽ പെടുന്ന ഓട്ടോബയോഗ്രഫിയുടെ ലോങ് വീല്‍ബെയസ് പതിപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഈ അച്ഛനും മകനും.മുത്തൂറ്റ് മോട്ടോര്‍സിന്റെ കൊച്ചിയിലെ ഷോറൂമിൽ നിന്നുമാണ് ഇരുവരും റേഞ്ച് റോവറിന്റെ പുതിയ പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത്.
Read more: 150 കിലോമീറ്റർ മൈലേജുമായി അൾട്രവയലറ്റ് F77; സൂപ്പർ ബൈക്ക് അവതരിപ്പിച്ച് ദുൽഖർ സൽമാൻ
വിന്റേജ് ടാന്‍ സീറ്റുകള്‍, വിന്റേജ് ടാന്‍ ഇന്റീയര്‍, 22 ഇഞ്ച് 9 സ്പ്ലിറ്റ് സ്‌പോക്ക് ഗാര്‍ക്ക് ഗ്രേ ഡയമണ്ട് ഫിനിഷ് അലോയ് വീലുകള്‍, 24 വേ ഹീറ്റഡ് ആന്റ് കൂള്‍ഡും മസാജ് സൗകര്യങ്ങളുമുള്ള മുന്‍ സീറ്റുകള്‍, എക്‌സ്‌ക്യൂട്ടീവ് പിന്‍ സീറ്റുകള്‍, ലംബാര്‍ മസാജിങ് തുടങ്ങി നിരവധി കസ്റ്റമെയ്ഡായി നൽകിയ സൗകര്യങ്ങളും വാഹനത്തിൽ ഉണ്ടെന്ന് ഷോറൂം പ്രതിനിധികൾ പറഞ്ഞു. 335 ബിഎച്ച്പിയാണ് വാഹനത്തിന്റെ കരുത്ത്. ഏകദേശം 3.5 കോടി രൂപയാണ് വാഹനത്തിന്റെ വില.