മലയാളത്തിലെ സ്റ്റൈലിഷ് താരങ്ങളാണ് മമ്മൂട്ടിയും ദുൽഖറും. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും സ്റ്റൈലിഷ് ആയാണ് പലപ്പോഴും പൊതുപരിപാടികൾക്കും ഫോട്ടോഷൂട്ടുകൾക്കുമൊക്കെ രണ്ടുപേരും എത്താറുള്ളത്. ദോഹയിലെ സന്ദർശനത്തിൽ മമ്മൂട്ടിക്കൊപ്പം വാലുപോലെ നടക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.
മെഗാസ്റ്റാർ മമ്മുട്ടി നൈറ്റ്’ എന്ന പേരിൽ 1992ൽ ഖത്തറിൽ അരങ്ങേറിയ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനെത്തിയവർക്ക് നൽകിയ സ്വീകരണവും, തുടർന്ന് മമ്മുട്ടിയുമായി ഏ.വി.എം ഉണ്ണി നടത്തിയ അഭിമുഖവും അടങ്ങിയ വീഡിയോ ആണിത്. യൂട്യൂബിൽ ലഭ്യമായ മമ്മുട്ടിയുടെ ഏറ്റവും പഴയ അഭിമുഖം ഇതായിരിക്കും.
കൊച്ചിൻ ഹനീഫ, മുരളി, സൈനുദ്ധീൻ, ലോഹിതദാസ്, ശോഭന, സിദ്ദീഖ് എന്നിവരെയെല്ലാം വീഡിയോയിൽ കാണാം. കേക്ക് മുറിച്ച് മമ്മൂട്ടി ഇവർക്കെല്ലാം നൽകുന്നു. ആദ്യം ഭാര്യ സുൽഫത്തിനാണ് നൽകുന്നത്. തനിക്കെപ്പോൾ കിട്ടും എന്ന ആകാംക്ഷയോടെ നിൽക്കുന്ന ദുൽഖറിനേയും വീഡിയോയിൽ കാണാം.
Read More: Happy Birthday Mammootty: മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 69ാം ജന്മദിനം; ആശംസകളുമായി സിനിമ ലോകം
മമ്മൂട്ടിയുടെയും ദുൽഖറിന്റെയും ഒരു പഴയകാല ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. നിർമാതാവ് ആന്റോ ജോസഫായിരുന്നു താരങ്ങളുടെ പഴയകാല ചിത്രം പങ്കുവച്ചത്. കൂളിംഗ് ഗ്ലാസ്സൊക്കെ അണിഞ്ഞ് കിടിലൻ ലുക്കിലാണ് അച്ഛനും മകനും ചിത്രത്തിൽ.
മാതാപിതാക്കൾക്കും സഹോദരന്മാർക്കും മകൻ ദുൽഖറിനുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. മക്കൾക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകർ പലതവണ കണ്ടിട്ടുണ്ടാകുമെങ്കിലും ഉപ്പയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ അപൂർവ്വമാണ്. അതുകൊണ്ടു തന്നെ, ആരാധകരുടെ ഇഷ്ടം കവരാനും ആ ചിത്രങ്ങൾക്കു സാധിച്ചു.
Read More: അന്നേ അച്ഛനും മകനും സ്റ്റൈലാ; മമ്മൂട്ടിയുടെയും ദുൽഖറിന്റെയും ചിത്രമേറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായി വിലസുന്ന ഈ അച്ഛനും മകനും ഒന്നിക്കുന്ന ഒരു സിനിമയ്‌ക്ക് വേണ്ടിയാണ് രണ്ട് താരങ്ങളുടെയും ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. ഇതുവരെ അങ്ങനെയൊരു സിനിമ പിറന്നിട്ടില്ല. ഒന്നിച്ച് അഭിനയിക്കാൻ ഇരുവർക്കും താൽപര്യമുണ്ടെങ്കിലും അങ്ങനെയൊരു കഥ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, എപ്പോഴെങ്കിലും അങ്ങനെയൊരു സിനിമ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആരാധകർ.