scorecardresearch
Latest News

ക്രിസ്റ്റഫറും പിള്ളേരും; ഡെസേട്ട് ഡ്രൈവ് വീഡിയോയുമായി മമ്മൂട്ടി

മരുഭൂമിയിൽ ചുറ്റികറങ്ങി മെഗാസ്റ്റാർ

Mammootty, Desert Drive

ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. ഫെബ്രുവരി 7നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിലെ താരങ്ങളെല്ലാം പ്രമോഷൻ തിരക്കിലാണ്. ദുബായിൽ മാധ്യമ സമ്മേളനത്തിനെത്തിയ താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

താരങ്ങൾ ദുബായിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നടിമായ ഐശ്വര്യ ലക്ഷ്മി, സ്നേഹ, മീര എന്നിവരാണ് ചിത്രം ഷെയർ ചെയ്‌തത്. നായികമാർ ഒന്നിച്ചെടുത്ത് സെൽഫിയ്ക്ക് പിന്നിൽ വന്ന് എത്തി നോക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. പുറകിൽ നിന്ന് എത്തി നോക്കുന്ന യുവാവ് ആരാണെന്നാണ് ആരാധകർ ചോദിച്ചത്.

‘ഡെസേട്ട് ഡ്രൈവ്’ എന്നു അടികുറിപ്പ് നൽകി മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. മരുഭൂമിയിൽ കൂടി വണ്ടി ഓടിക്കുകയാണ് മെഗാസ്റ്റാർ. താരങ്ങളായ സ്നേഹയും ഐശ്വര്യ ലക്ഷ്‌മിയും മീര നന്ദനും മമ്മൂട്ടിയ്‌ക്കൊപ്പമുണ്ട്.ക്രിസ്റ്റഫറും പിള്ളേരുമെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചത്.

മമ്മൂട്ടി, സ്നേഹ, ഐശ്വര്യ ലക്ഷ്‌മി, ഷൈൻ ടോ ചാക്കോ, ശരത് കുമാർ, സിദ്ദിഖ്, അമല പോൾ തുടങ്ങിയ വലിയ താരനിര തന്നെ ക്രിസ്റ്റഫറിലുണ്ട്. ഉദയകൃഷ്‌ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. ആർ ഡി ഇല്യൂമിനേഷൻസാണ് ചിത്രം നിർമിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty desert drive with sneha meera nandan aiswarya lekshmi see video