scorecardresearch

'അമ്മ'യെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ; പുതിയ നേതൃത്വത്തിന് ആശംസയുമായി മമ്മൂട്ടി

മ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്‌, ആസിഫ് അലി തുടങ്ങി നിരവധി മുൻനിര താരങ്ങൾ വേട്ടുചെയ്യാൻ എത്തിയിരുന്നില്ല

മ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്‌, ആസിഫ് അലി തുടങ്ങി നിരവധി മുൻനിര താരങ്ങൾ വേട്ടുചെയ്യാൻ എത്തിയിരുന്നില്ല

author-image
Entertainment Desk
New Update
Mammootty

ചിത്രം: ഇൻസ്റ്റഗ്രാം

പുതുചരിത്രമെഴുതി താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് വനിതകൾ. 'അമ്മ' പ്രസിഡന്റായി ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും വിജയിച്ചു. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisment

സിനിമയ്ക്കു പുറത്തും ഇത്തവണ 'അമ്മ' തിരഞ്ഞെടുപ്പ് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മമ്മൂട്ടിയുടെ ആശംസ. "അമ്മയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങൾ. സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു," മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Also Read: ചരിത്രവും ആണുങ്ങളും വഴി മാറട്ടെ, 'അമ്മ'യെ ഇനി ശ്വേതയും കുക്കുവും നയിക്കും

അതേസമയം, കഴിഞ്ഞ തവണത്തേതിൽ നിന്ന് വലിയ ഇടിവായിരുന്നു ഇത്തവണ പോളിങ്ങിൽ ഉണ്ടായത്. കടുത്ത മത്സരം ഉണ്ടായിട്ടുപോലും 298 വോട്ടുകൾ മാത്രമാണ് പോൾ ചെയ്യപ്പെട്ടത്. 357 വേട്ടുകളുമായി 70 ശതമാനം പോളിങായിരുന്നു കഴിഞ്ഞ തവണ രേഖപ്പെടുത്തിയത്. 12 ശതമാനം ഇടിവാണ് ഇക്കുറി പോളിങ്ങിലുണ്ടായത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിങ്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്‌, ആസിഫ് അലി തുടങ്ങി നിരവധി മുൻനിര താരങ്ങൾ വേട്ടുചെയ്യാൻ എത്തിയില്ലെന്നാണ് വിവരം.

Also Read: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി, സാന്ദ്രാ തോമസിന് പരാജയം

'അമ്മ'യുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജഗദീഷ് പിന്മാറിയതോടെ ശ്വേതാ മേനോനും ദേവനും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. രവീന്ദ്രനും കുക്കു പരമേശ്വരനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് ഉണ്ണി ശിവപാൽ വിജയിച്ചത്. സരയു, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ വനിത എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും സന്തോഷ്‌ കീഴറ്റൂർ, ജോയ് മാത്യു, വിനു മോഹൻ, കൈലാഷ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

Read More: അമ്മ തിരഞ്ഞെടുപ്പ്: വോട്ടു രേഖപ്പെടുത്തി മോഹൻലാൽ അടക്കമുള്ള താരങ്ങൾ

Mammootty Malayalam Film Industry Amma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: