നിർമ്മാണരംഗത്ത് സജീവമാവുകയാണ് മമ്മൂട്ടി കമ്പനി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ‘നൻപകൽ നേരത്ത് മയക്കം’ ആണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം. ഇപ്പോഴിതാ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മറ്റൊരു ചിത്രം കൂടി അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.


കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ പൂജ അതിരപ്പിള്ളിയിൽ നടന്നു. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരാണ് താരങ്ങൾ. നിമീഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, ചമയം റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, കോ പ്രൊഡ്യൂസർ ബാദുഷ. ചിത്രത്തിന്റെ ഷൂട്ടിംഗും അതിരപ്പിള്ളിയിൽ ആരംഭിച്ചു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
ലിജോ സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം, റത്തീന സംവിധാനം ചെയ്ത ചിത്രം പുഴു എന്നിവയാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം. സോണി ലിവിലാണ് ‘പുഴു’ റിലീസ് ചെയ്യുക.