/indian-express-malayalam/media/media_files/2026/02/04/mammootty-tamil-movie-fi-2026-02-04-13-47-06.jpg)
ഫൊട്ടോ: ഇൻസ്റ്റഗ്രാം
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ധനുഷിനെ നായകനാക്കി 'അമരൻ' എന്ന മെഗാ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ പെരിയസാമി ഒരുക്കുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രത്തിലാണ് മമ്മൂട്ടി സുപ്രധാന വേഷത്തിലെത്തുന്നത്. ധനുഷിന്റെ തന്നെ വണ്ടർ ബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും സംയുക്തമായാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
Also Read: 'പറഞ്ഞറിയിക്കാനാകാത്ത ദുഃഖം, അങ്ങയുടെ പാട്ടുകൾ ലോകാവസാനം വരെ മലയാളികൾ ഏറ്റുപാടും': എം.ജി ശ്രീകുമാർ
2018-ൽ റാം സംവിധാനം ചെയ്ത 'പേരൻപ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി തമിഴിൽ അഭിനയിച്ചത്. ചിത്രത്തിലെ അമുദൻ എന്ന കഥാപാത്രം വലിയ രീതിയിൽ പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതിന് ശേഷം എട്ട് വർഷങ്ങൾ പിന്നിടുമ്പോഴാണ് മമ്മൂട്ടി വീണ്ടും തമിഴിൽ ഒരു നിർണ്ണായക വേഷം കൈകാര്യം ചെയ്യുന്നത്. തമിഴിൽ വലിയ ആരാധകവൃന്ദമുള്ള താരം തിരിച്ചെത്തുന്നത് കോളിവുഡിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Also Read: മായാവിനോദിനിയുടെ അച്ഛനമ്മമാരുടെ പ്രണയം; മലയാളികൾ കാണാൻ കൊതിച്ച ആ കഥ ഇതാ!
ഏകദേശം 13 വർഷങ്ങൾക്കു ശേഷമാണ് മമ്മൂട്ടിയും ധനുഷും ഒരു സ്ക്രീനിൽ ഒന്നിക്കുന്നത്. 2013-ൽ പുറത്തിറങ്ങിയ 'കമ്മത്ത് ആൻഡ് കമ്മത്ത്' എന്ന മലയാള ചിത്രത്തിൽ ധനുഷ് ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇതാദ്യമായാണ് ഒരു പൂർണ്ണരൂപത്തിലുള്ള തമിഴ് ചിത്രത്തിൽ ഇരുവരും മുഖാമുഖം വരുന്നത്. ചിത്രത്തിൽ വളരെ ഗൗരവമേറിയതും കരുത്തുറ്റതുമായ ഒരു കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് സൂചന.
Also Read:ആ പഴയ 'രംഭ ഹോ' സുന്ദരി വീണ്ടും; 70-ാം വയസ്സിലെ ചടുലനൃത്തം കണ്ട് ഞെട്ടി ആരാധകർ
ധനുഷിനും മമ്മൂട്ടിക്കുമൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. 'മാരി 2' എന്ന ചിത്രത്തിന് ശേഷം ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൂടാതെ ശ്രീലീലയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭയങ്കർ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സായ് സംഗീതം നിർവ്വഹിക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്.
രാജ്കുമാർ പെരിയസാമിയുടെ മുൻ ചിത്രം 'അമരൻ' വലിയ വിജയം നേടിയതിനാൽ, പുതിയ ചിത്രത്തെക്കുറിച്ച് സിനിമാ ലോകത്തിന് വലിയ പ്രതീക്ഷകളാണുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മമ്മൂട്ടിയുടെയും ധനുഷിന്റെയും കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
Read More: മിണ്ടിയും പറഞ്ഞും ഒടിടിയിലേക്ക്; എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us