scorecardresearch

ഇസഹാഖിന്റെ ചിത്രം പകർത്തി മമ്മൂട്ടി; ഇരുവരെയും ക്യാമറയിലാക്കി ചാക്കോച്ചൻ

കുഞ്ചാക്കോ ബോബൻ പങ്കുവച്ച ‘behind the scene’ ഫൊട്ടൊ ശ്രദ്ധ നേടുന്നു

Mammootty, Izahaaks, Kunchacko Boban

വാഹനങ്ങളോടും ടെക്നോളജിയോടും മാത്രമല്ല, ഫോട്ടോഗ്രാഫിയോടും ഏറെ പ്രണയമുള്ള വ്യക്തിയാണ് മമ്മൂട്ടി. തന്റെ സഹപ്രവർത്തകരുടെ ചിത്രങ്ങൾ പകർത്തി അവർക്ക് സമ്മാനിക്കാനും മമ്മൂട്ടിയ്ക്ക് ഏറെയിഷ്ടമാണ്. താരം പകർത്തിയ പ്രകൃതി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ ചിത്രങ്ങളുമൊക്കെ മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

മകൻ ഇസഹാഖിന്റെ ചിത്രം പകർത്തുന്ന മമ്മൂട്ടിയുടെ ഒരു ഫൊട്ടോ ഷെയർ ചെയ്തിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ. “ഇസു മെഗാസ്റ്റാറിന്റെ ക്യാമറയിൽ പെട്ടപ്പേൾ, രണ്ടുപേരും മെഗാസ്റ്റാറിന്റെ ഫാൻ ബോയ് ആയ​ എന്റെ ക്യാമറയിൽ വന്നുപെട്ടപ്പോൾ,” എന്ന ക്യാപ്ഷനോടെയാണ് ചാക്കോച്ചൻ ചിത്രം ഷെയർ ചെയ്തത്.

ദുൽഖറിന്റെയും അമാലിന്റെയും മകൾ മറിയത്തിന്റെ അഞ്ചാം പിറന്നാൾ ആയിരുന്നു അടുത്തിടെ. ആ പിറന്നാൾ ആഘോഷത്തിനിടയിൽ പകർത്തിയ ചിത്രമാണിത്.

അടുത്തിടെ മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ ചില സെലിബ്രിറ്റി മുഖങ്ങൾ കാണാം

മഞ്ജുവാര്യർ, രമേഷ് പിഷാരടി എന്നിവരുടെ ചിത്രങ്ങളും അടുത്തിടെ മമ്മൂട്ടി പകർത്തിയിരുന്നു.

സിബിഐ 5ന്റെ ഷൂട്ടിനിടയിൽ സംവിധായകൻ കെ. മധുവിന്റെ മമ്മൂട്ടി പകർത്തിയ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ക്ലിക്ക് ചെയ്യാനുള്ള ആവേശവും ക്ലിക്ക് ചെയ്യപ്പെടാനുള്ള സന്തോഷവും എന്ന ക്യാപ്ഷനോടെയാണ് കെ.മധു ചിത്രം പങ്കുവച്ചത്.

‘ഭാസ്‌കർ ദ റാസ്‌കൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ നയൻതാരയുടെ ഫൊട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. യഥാർത്ഥ ഫോട്ടോഗ്രാഫറെ മാറ്റിനിർത്തിയാണ് മമ്മൂട്ടി ഫോട്ടോഗ്രാഫറുടെ റോൾ കൂടി ഏറ്റെടുത്തിരിക്കുന്നത്.

മമ്മൂട്ടി ഫോട്ടോ എടുക്കുമ്പോൾ വളരെ കൂളായി പോസ് ചെയ്യുന്ന നയൻസിനെയും വീഡിയോയിൽ കാണാം. ഫോട്ടോയെടുത്ത ശേഷം മമ്മൂട്ടി ക്യാമറ കെെമാറുന്നു. പിന്നീട്, നയൻതാരയ്‌ക്കൊപ്പം നിന്നു ഫോട്ടോയ്‌ക്ക് പോസ് ചെയ്യാനും മമ്മൂട്ടി മറന്നില്ല.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty clicks izahaaks pic kunchacko shares behind the scene photo