ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ 129 -ാം ജന്മദിനം ശിശുദിനമായി ആഘോഷിക്കുകയാണ് ഇന്ത്യയൊട്ടാകെയുള്ള കുരുന്നുകൾ. കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ സ്മരണയില്‍ ശിശുദിനമാഘോഷിക്കുന്ന കുട്ടികൾക്ക് ഇൻസ്റ്റഗ്രാമിലൂടെ ആശംസകൾ നേരുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി.

Read more: സിനിമ കഴിഞ്ഞാൽ തികഞ്ഞ കുടുംബസ്ഥനായ, ഒരുപാട് പേരെ മറ്റാരും അറിയാതെ സഹായിക്കുന്ന മമ്മൂട്ടിയെന്ന പുസ്തകമാണ് ഞാൻ പഠിച്ചത്: ടിനി ടോം

കുട്ടിക്കൂട്ടത്തിനൊപ്പം ചിരിയോടെ പോസ് ചെയ്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി ശിശുദിനത്തിൽ തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയെ കണ്ട സന്തോഷത്തിൽ ചിരികളികളോടെ ക്യാമറയെ അഭിമുഖീകരിക്കുന്ന ഇരുപതോളം കുട്ടികൾക്കിടയിൽ ഡാർക്ക് പിങ്ക് കരയുള്ള മുണ്ടും ചെക്ക് ഷർട്ടുമണിഞ്ഞ് നിറചിരിയോടെ ഇരിക്കുകയാണ് താരം.

View this post on Instagram

Happy Children's Day 🙂

A post shared by Mammootty (@mammootty) on

ആബാലവൃദ്ധം ജനങ്ങളുടെയും ഹൃദയങ്ങൾ കീഴടക്കിയ പ്രിയനടനായി അരങ്ങുവാഴുമ്പോഴും ഏറെ കുരുന്നു ആരാധകരെയും കാത്തുസൂക്ഷിക്കുന്ന താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ‘മായാവി’, ‘തുറുപ്പുഗുലാൻ’, ‘ഈ പട്ടണത്തിൽ ഭൂതം’ പോലുള്ള ചിത്രങ്ങൾക്കൊക്കെ നിരവധിയേറെ കുട്ടി ആരാധകരുണ്ട്.

മുളിയൂരിലെ കാട്ടിനകത്ത് ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ‘ഉണ്ട’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിയിപ്പോൾ. ഇന്നലെ ലൊക്കേഷനിൽ തന്നെ തേടിയെത്തിയ 90കാരനായ ആദിവാസി മൂപ്പനെയും സംഘത്തെയും കണ്ട മമ്മൂട്ടി, സംസ്ഥാനം ഒട്ടാകെയുള്ള അംഗപരിമിതരായ ആദിവാസികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തിരുന്നു. കെയർ ആൻഡ് ഷെയർ ഡയറക്ടർമാരായ റോബർട്ട്‌ കുര്യാക്കോസ്, എസ് ജോർജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. കാസറഗോഡ് ജില്ലയിലെ അർഹരായ മുഴുവൻ ആദിവാസികൾക്കും കലക്ടർ വഴി സഹായം എത്തിക്കുക എന്നതാണ് കെയർ ആൻഡ് ഷെയർ പദ്ധതിയുടെ ലക്ഷ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ