scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

നാട്ടുകാരേ ഓടിവരണേ, ബോക്സോഫീസ് തൂക്കിയടിക്കാൻ പോകുന്നേ; സേതുരാമയ്യരെ വരവേറ്റ് ആരാധകർ

കൈ പിറകിൽ കെട്ടി, സേതുരാമയ്യർ സിബിഐയുടെ ഐക്കോണിക്ക് ലുക്കിലാണ് മമ്മൂട്ടി

കൈ പിറകിൽ കെട്ടി, സേതുരാമയ്യർ സിബിഐയുടെ ഐക്കോണിക്ക് ലുക്കിലാണ് മമ്മൂട്ടി

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് സേതുരാമയ്യർ സിബിഐ. കുറ്റാന്വേഷണസിനിമകളുടെ പുത്തൻ സാധ്യതകൾ കാണിച്ചുതന്ന് മലയാളിയെ ആകാംക്ഷഭരിതരാക്കി നാല് തവണയാണ് മമ്മൂട്ടി സേതുരാമയ്യറായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗത്തിൽ നിന്നുള്ള ഒരു ഫോട്ടോ മമ്മൂട്ടി പങ്കുവച്ചിരിക്കുകയാണ്.

കൈ പിറകിൽ കെട്ടിയിട്ടുള്ള, സേതുരാമയ്യർ സിബിഐയുടെ ഐക്കോണിക്ക് പോസിലുള്ള ഫൊട്ടോയാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. “ഒഫീഷ്യൽ ലീക്ക്,” എന്ന് അടിക്കുറിപ്പ് നൽകിയാണ് മെഗാസ്റ്റാർ ഫൊട്ടോ പങ്കുവച്ചത്.

സിബിഐ ഫൈവിലെ മമ്മൂട്ടിയുടെ ലുക്കിനെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്തിരിക്കുകയാണ്. “നാട്ടുകാരേ ഓടിവരണേ, ബോക്സോഫീസ് തൂക്കിയടിക്കാൻ പോകുന്നേ,” എന്ന അടിക്കുറിപ്പോട് കൂടിയാണ് നടൻ അജു വർഗീസ് ഈ ഫോട്ടോ പങ്കുവച്ചത്.

നേരത്തെ ചിത്രത്തിന്റെ സെറ്റിലെ പുതുവർഷാഘോഷത്തിന്റെ ചിത്രം സംവിധായകൻ കെ മധുവാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ലൊക്കേഷനിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ വീഡിയോ മമ്മൂട്ടിയും ആരാധകരുമായി പങ്കുവെച്ചിരുന്നു.

കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുൻ സിബിഐ സിരീസ് സിനിമകളുടെ രചന നിർവ്വഹിച്ച എസ് എൻ സ്വാമി തന്നെയാണ്. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ എന്നിവരും ചിത്രത്തിലുണ്ടാവുമെന്ന് മുൻപു തന്നെ വാർത്തകൾ വന്നിരുന്നു.

ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. മുൻപ് പല ചിത്രങ്ങൾക്കും രണ്ടും മൂന്നും ഭാഗങ്ങൾ വരെ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളസിനിമയിൽ ചിലപ്പോൾ ആദ്യമായാവും ഒരു കഥാപാത്രത്തിന് അഞ്ചു സിനിമകളിൽ തുടർച്ചയുണ്ടാവുന്നത്.

Also Read: വർഷങ്ങൾ പോയതറിയാതെ; ക്ലാസ്‌മേറ്റ്‌സിനൊപ്പം മമ്മൂട്ടി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty cbi 5 official look photo