ദുൽഖറിന്റെ പിറന്നാൾ പാർട്ടിയ്ക്കിടെ ചിത്രം പകർത്തി മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ

ദുൽഖറിന്റെ പിറന്നാളാഘോഷത്തിൽ ക്യാമറയുമായി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം വൈറലാവുന്നു

Dulquer Salman,Mammootty, Dulquer Birthday, ദുൽഖറിന്റെ ജന്മദിനം, Dulquer 35 Birthday, ദുൽഖറിന്റെ 35-ാം ജന്മദിനം

ഇന്നലെയായിരുന്നു യുവതാരങ്ങളിൽ ശ്രദ്ധേയമായ ദുൽഖർ സൽമാന്റെ ജന്മദിനം. ആരാധകരും സുഹൃത്തുക്കളും ചേർന്ന് സോഷ്യൽ മീഡിയയിൽ താരത്തിന്റെ ജന്മദിനം ആഘോഷമാക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ഇപ്പോഴിതാ, ദുൽഖറിന്റെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ആഘോഷപരിപാടികൾ ക്യാമറയിൽ പകർത്തുന്ന മമ്മൂട്ടിയാണ് ചിത്രത്തിന്റെ ശ്രദ്ധ കവരുന്നത്. മമ്മൂക്കയും ദുല്‍ഖറും ഒരുമിച്ചുളള പുതിയ ചിത്രത്തിന് കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.

ദുൽഖറിന് വേണ്ടി സുപ്രിയ ഒരുക്കിയ പിറന്നാൾ കേക്കിന്റെ ചിത്രങ്ങളും വീഡിയോയും ഇന്നലെ ശ്രദ്ധ നേടിയിരുന്നു. ദ ഷുഗർ ഷിഫ്റ്റർ എന്ന ബേക്കേഴ്സാണ് കേക്ക് തയ്യാറാക്കിയത്. ഡി ക്യു എന്ന് ആലേഖനം ചെയ്തിട്ടുള്ള, ക്യൂബിക്കൽ ഷെയ്പ്പിലുള്ള കേക്കാണ് വീഡിയോയിലുള്ളത്.

തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ വിശേഷങ്ങൾ ജന്മദിനത്തിൽ ദുൽഖർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആരാധകർ ഏറെ കാത്തിരിക്കുന്ന ദുൽഖർ ചിത്രങ്ങളായ കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളുടെയും പുതുതായി പ്രഖ്യാപിച്ച ഓതിരം കടകം കിങ് ഓഫ് കൊത്ത എന്നിവയുടെയും പേരിടാത്ത തെലുഗു ചിത്രത്തിന്റെയും പോസ്റ്ററുകളാണ് താരം പങ്കുവച്ചത്.

Read more: ഡി ക്യുവിന് സുപ്രിയ നൽകിയ പിറന്നാൾ കേക്ക്: വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty capturing the birthday celebration of dulquer salmaan viral photo

Next Story
സർ, ഇന്ത ഹൈറ്റിൽ ഒന്നുമേ കേൾക്കലെ; പൃഥ്വിയുടെ ക്യാമറാമാന്റെ അവസ്ഥ ഇതെന്ന് സുപ്രിയPrithviraj, Supriya, Mohanlal, Kalyani Priyadarshan, മോഹൻലാൽ, കല്യാണി, പ്രിയദർശൻ, Bro daddy, Bro daddy shooting, prithviraj, bro daddy set, bro daddy shoot, bro daddy pooja, bro daddy location, bro daddy images, bro daddy stills
The moderation of comments is automated and not cleared manually by malayalam.indianexpress.com