/indian-express-malayalam/media/media_files/rITVpRsv0p21FCpX93ZX.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ മമ്മൂട്ടി
കൊച്ചി: കുസാറ്റ് കാമ്പസിലെ ദുരന്തം ഹൃദയഭേദകമെന്ന് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു നടൻ തന്റെ വേദന പങ്കുവച്ചത്. ഈ നിമിഷത്തിൽ എന്റെ ചിന്തകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമാണെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും മമ്മൂട്ടി സമൂഹ മാധ്യമത്തിൽ കുറിച്ചു.
മരിച്ച വിദ്യാർഥികൾ നാലു പേരും മരിച്ചത് ശ്വാസതടസ്സം മൂലമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസമെടുക്കാൻ സാധിക്കാതെ വന്നു. കൂടാതെ വിദ്യാർഥികളുടെ നെഞ്ചിലും കഴുത്തിലും പരിക്കേറ്റെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
Heartbreaking to know about the mishap at Cusat campus in Kochi
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
"കൊച്ചിയിലെ കുസാറ്റ് കാമ്പസിൽ നടന്ന ദുരനുഭവം ഹൃദയഭേദകമാണ്. ഈ നിമിഷത്തിൽ എന്റെ ചിന്തകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മമ്മൂട്ടി നായകനായ കാതൽ ദി കോർ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുക്കിയ ചിത്രത്തിൽ തമിഴ് നടി ജോതികയാണ് നായികയായെത്തുന്നത്.
Read More Kerala News Here
- കുസാറ്റ് ദുരന്തം: ടെക് ഫെസ്റ്റിനിടെ തിരക്കില്‍പ്പെട്ട് മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു
- ഞാന്‍ പ്രോഗ്രാമിന് പുറപ്പെടും മുന്‍പ് തന്നെ സംഭവിച്ചു, ദൗര്‍ഭാഗ്യകരം; ഹൃദയം തകരുന്നു എന്ന് ഗായിക നികിത ഗാന്ധി
- ഉറ്റകൂട്ടുകാരുടെ ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് വിങ്ങിപ്പൊട്ടി സഹപാഠികൾ; മഴ പെയ്തതല്ല അപകട കാരണമെന്നും ദൃക്സാക്ഷികൾ
- "കൊച്ചിന്റെ മുഖം കണ്ടാലറിയാത്ത വിധമാരുന്നു"; ഞെട്ടൽ വിട്ടുമാറാതെ സാറയുടെ ബന്ധുക്കളും നാട്ടുകാരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us