scorecardresearch

പതിവ് തെറ്റിച്ചില്ല, ഐഫോൺ 14 പ്രൊ മാക്സ് ആദ്യം സ്വന്തമാക്കി മമ്മൂട്ടി

ഇന്നലെയാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളായ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്

ഇന്നലെയാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളായ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty, Mammootty Apple iphone 14 Pro, iphone 14 Pro price

ടെക്നോളജിയോടുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഇഷ്ടം എല്ലാവർക്കും അറിയാവുന്നതാണ്. ഫോണുകൾ, ക്യാമറകൾ, കാറുകൾ എന്നിവയെല്ലാം മമ്മൂട്ടിയുടെ ഇഷ്ടങ്ങളിൽ പെടും. ഇവയെ കുറിച്ചെല്ലാം നിരന്തരം പഠിക്കുകയും വിപണിയിലെത്തുന്ന പുതിയ മോഡലുകൾ നിരീക്ഷിക്കുകയും ഇഷ്ടപ്പെട്ടവ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന താരമാണ് മമ്മൂട്ടി.

Advertisment

ഇപ്പോഴിതാ, ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ആപ്പിൾ ഐഫോൺ 14 പ്രൊ മാക്സ് സ്വന്തമാക്കിയിരിക്കുകയാണ് താരം. രണ്ടു വർഷം മുൻപ് ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് വിപണിയിലെത്തിയപ്പോഴും ആദ്യം സ്വന്തമാക്കിയത് മമ്മൂട്ടിയായിരുന്നു.

ഇന്നലെയാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളായ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും അംഗീകൃത ഓഫ് ലൈന്‍ സ്റ്റോറുകളിലും ഇവ വിൽപ്പനയ്ക്ക് സജ്ജമാണിപ്പോൾ. ഐഫോണ്‍ 14, 128 ജിബി പതിപ്പിന് 79900 രൂപയും ഐഫോണ്‍ 14 പ്രോ ഫോണിന് 129900 രൂപയും ഐഫോണ്‍ 14 പ്രോ മാക്‌സിന് 139900 രൂപയുമാണ് വില തുടങ്ങുന്നത്.

publive-image
മൊബൈൽ കിങ്ങിന്റെ ഉടമ മുഹമ്മദ് ഫയാസിൽ നിന്നും ഐഫോൺ 14 പ്രോ മാക്സ് ഏറ്റുവാങ്ങുന്ന മമ്മൂട്ടി
Advertisment

റോഷാക് ആണ് ഇനി റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. വൈറ്റ് റൂം ടോർച്ചർ ചർച്ച ചെയ്യുന്ന വിഷയമാണോ റോഷാക് എന്നാണ് പോസ്റ്റർ കണ്ട ആരാധകരുടെ ചോദ്യം. കുറ്റവാളികൾക്ക് മാനസികമായി നൽകുന്ന ഒരു മൂന്നമുറയെന്നാണ് വൈറ്റ് റൂം ടോർച്ചർ എന്നു പറയുന്നത്. മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ സ്ഥാപനമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്.

കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ഹൾ. തിരക്കഥ സമീർ അബ്ദുൾ, ക്യാമറ നിമിഷ് രവി, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ എന്നിവർ നിർവ്വഹിക്കുന്നു. സെപ്റ്റംബർ 29ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: