scorecardresearch

മമ്മൂക്കയുടെ സ്റ്റൈലിഷ് ലുക്ക് മിസ്സ് ചെയ്യുന്നെന്ന പരാതി ഇനി വേണ്ട, ഡബിൾ സ്ട്രോങ്ങിൽ തിരിച്ചെത്തിയിട്ടുണ്ട്; വൈറലായി ചിത്രം

ഏഴ് മാസം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്കും പൊതുപരിപാടികളിലേക്കുമെല്ലാം തിരിച്ചെത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി

ഏഴ് മാസം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്കും പൊതുപരിപാടികളിലേക്കുമെല്ലാം തിരിച്ചെത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty

ഏഴ് മാസം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്കും പൊതുപരിപാടികളിലേക്കുമെല്ലാം തിരിച്ചെത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി.

Advertisment

Also Read: ആസിഫ് അലിയൊന്നും നമ്മളെ പോലെ റിച്ച് അല്ലെന്നേ; റിമിയുടെ വീഡിയോ, കുഞ്ചന്റെ കൗണ്ടർ

മമ്മൂട്ടിയുടെ അസാന്നിധ്യം സോഷ്യൽ മീഡിയയെ ശരിക്കും ബാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗമാവാറുള്ള മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ഈ ഇടവേളയിൽ ആരാധകർക്ക് വലിയ നഷ്ടമായിരുന്നു. എന്നാൽ, ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. യുവതാരങ്ങളെ പോലും അമ്പരപ്പിക്കുന്ന പുതിയ സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. പഴയതിലും കൂടുതൽ ഊർജ്ജസ്വലനായും സ്റ്റൈലിഷായും താരം തിരിച്ചെത്തിയതിൻ്റെ ആവേശത്തിലാണ് ആരാധകർ.

Also Read: അഭിനയം കൊണ്ടും സ്നേഹം കൊണ്ടുമൊക്കെ നിങ്ങൾ ഒരുപാട് മുകളിൽ ആണ് ദുൽഖർ: സമുദ്രക്കനി

Advertisment

Also Read: ഗബ്രിയുടെ സഹോദരി വിവാഹിതയാവുന്നു, വരൻ ഫോറിനർ; എൻഗേഞ്ച്മെന്റ് വീഡിയോ

അതേസമയം,  മമ്മൂട്ടി വില്ലനായും വിനായകന്‍ നായകനായും എത്തുന്ന ‘കളങ്കാവല്‍’ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. നവംബര്‍ 27നാണ് ചിത്രം റിലീസിനെത്തുന്നത്. 

രജിഷ വിജയന്‍, ഗായത്രി അരുണ്‍, മേഘ തോമസ് എന്നു തുടങ്ങി ചിത്രത്തില്‍ 21 നായികമാരുണ്ട് എന്നാണ് റിപ്പോർട്ട്. നവാഗതനായ ജിതിന്‍ കെ. ജോസാണ് ചിത്രത്തിന്റെ സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വഹിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. 

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ 10 ചിത്രങ്ങൾ

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: