/indian-express-malayalam/media/media_files/uploads/2021/05/mammootty-maryam.jpg)
പൊതുവെ, കുടുംബകാര്യങ്ങളോ കുടുംബത്തിലെ വിശേഷങ്ങളോ ഒന്നും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാത്ത താരമാണ് മമ്മൂട്ടി. എന്നാൽ ആ പതിവ് ആദ്യമായി മമ്മൂട്ടി തെറ്റിച്ചിരിക്കുന്നു, അത് കൊച്ചുമകൾ മറിയത്തിന്റെ കാര്യത്തിലാണ്. ആദ്യമായി വീട്ടിലെ ഒരു വിശേഷം സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടി പങ്കുവച്ചത് കഴിഞ്ഞ ദിവസമായിരുന്നു.
തന്റെ പേരക്കുട്ടിയും ദുൽഖറിന്റെ മകളുമായ മറിയത്തിന്റെ ജന്മദിനത്തിലായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്. "എന്റെ രാജകുമാരിക്ക് നാലാം പിറന്നാൾ," എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചത്. മറിയത്തിന് ആശംസകൾ നേർന്നുകൊണ്ട് താരം പങ്കുവച്ച ചിത്രം മണിക്കൂറുകൾകൊണ്ടു തന്നെ വൈറലായിരിക്കുകയാണ്.24 മണിക്കൂറിനുള്ളിൽ ഏഴര ലക്ഷത്തോളം പേരാണ് ചിത്രത്തിന് ലൈക്കുമായി എത്തിയിരിക്കുന്നത്.സൗബിൻ, നസ്രിയ, ടൊവിനോ തോമസ്, അർജുൻ അശോകൻ തുടങ്ങിയവരും ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.
അതേസമയം, ഫേസ്ബുക്കിലും ട്വിറ്ററുമൊക്കെ ഇപ്പോഴും വളരെ പ്രൊഫഷണലായ കാര്യങ്ങൾ പങ്കുവയ്ക്കാനായി നിലനിർത്തുകയാണ് അദ്ദേഹം.
മമ്മൂട്ടിയ്ക്ക് പുറമെ നസ്രിയ, കുഞ്ചാക്കോ ബോബൻ, ഗ്രിഗറി എന്നിവരും കുഞ്ഞ് മറിയത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിരുന്നു.
Read more: വീട്ടിലെ സൂപ്പർഗേളിന് സൂപ്പർ കേക്ക് ഒരുക്കി ദുൽഖറും അമാലും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us