മലയാളിയുടെ മെഗാസ്റ്റാറിന് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. ഏറ്റവും കൂളായ ചങ്ങാതിയ്ക്ക് സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ. വാപ്പച്ചിയോടുള്ള സ്നേഹത്തെ കുറിച്ച് എഴുതാൻ വാക്കുകൾ പോരാതെ വരും എന്നാണ് ദുൽഖർ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

പിറന്നാൾ ആശംസയോടൊപ്പം ദുൽഖർ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്ത മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഫോട്ടോ കൗതുകത്തോടെ ഷെയർ ചെയ്യുകയാണ് മെഗാസ്റ്റാറിന്റെ ആരാധകർ. വിദേശ രാജ്യത്തിന്റെ പശ്ചാത്തലത്തിലുള്ള ഫോട്ടോയിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി. ഡെനിം ഷോർട്ട്സും ചെക്ക് ഷർട്ടും കൂളിങ് ഗ്ലാസ്സുമണിഞ്ഞ് കിടിലൻ ലുക്കാണ് താരത്തിന്റേത്.

ഫോട്ടോയ്ക്ക് ഒപ്പം രസകരമായ ഹാഷ്‌ടാഗുകളും നൽകിയിട്ടുണ്ട് ദുൽഖർ. ഡെഫെനിഷൻ ഓഫ് കൂൾ, ടൈംമെഷീൻ, ഡാഡികൂൾ,ദ കിങ്, ഔവർ ഹോൾ വേൾഡ് എന്നിങ്ങനെ ഹാഷ് ടാഗുകൾ നീളുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook