scorecardresearch

മമ്മൂട്ടിയ്ക്കായി സ്പെഷൽ കേക്ക് ഒരുക്കി പ്രിയ, മധുര പതിനേഴുകാരന് ആശംസകൾ നേർന്ന് ചാക്കോച്ചൻ

മമ്മൂക്കയുടെ ഏറ്റവും വലിയ ഫാൻ എന്നാണ് ചാക്കോച്ചൻ പ്രിയയെ വിശേഷിപ്പിക്കുന്നത്

Mammootty, Mammootty birthday, Mammootty birthday cake, Mammootty birthday cake Kunchacko Boban, Happy birthday mammootty, mammootty age, mammootty films, mammootty photos

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. ഇപ്പോഴിതാ, പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ പങ്കു വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയ്ക്കായി പ്രിയ ഡിസൈൻ ചെയ്ത മനോഹരമായൊരു കേക്കിന്റെ വിശേഷവും ചാക്കോച്ചൻ പങ്കു വയ്ക്കുന്നുണ്ട്. മമ്മൂക്കയുടെ ഏറ്റവും വലിയ ഫാൻ എന്നാണ് ചാക്കോച്ചൻ പ്രിയയെ വിശേഷിപ്പിക്കുന്നത്.

മമ്മൂട്ടി തന്നെ മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച അദ്ദേഹത്തിന്റെ ഒരു ചിത്രമാണ് പ്രിയ കേക്കിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്. പ്രിയയുടെ ആശയത്തിന് അനുസരിച്ച് കേക്ക് ഒരുക്കിയിരിക്കുന്നത് ടിന അവിര കേക്ക്സ് ആണ്.

“പ്രിയപ്പെട്ട മമ്മൂക്ക…
എനിക്കും എന്റെ കുടുംബത്തിനും അങ്ങെന്നും ഒരു ഉപദേഷ്ടാവും വഴികാട്ടിയും അധ്യാപകനും ബിഗ് ബ്രദറുമൊക്കെയാണ്. എന്റെ സന്തോഷങ്ങളിൽ ഊഷ്മള സാന്നി്യമായും കഷ്ടപ്പാടുകളിൽ ആശ്വാസമായും നിങ്ങളെപ്പോഴും കൂടെയുണ്ടായിരുന്നു. നിങ്ങളോടുള്ള എന്റെ സ്നേഹവും ബഹുമാനവും അനുദിനം വളരുന്നു. സിനിമയുടെ ലോകത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും നിത്യപ്രചോദനവും മാതൃകയുമാണ് നിങ്ങൾ. കലയോടുള്ള നിങ്ങളുടെ സ്നേഹവും പാഷനും അഭിനിവേശവും എപ്പോഴും ഞങ്ങളെ വിസ്മയിപ്പിക്കുന്നു.

ഇപ്പോൾ നിങ്ങൾ ‘മധുര പതിനേഴി’ലെത്തിയിരിക്കുന്നു..
ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ.
പ്രിയപ്പെട്ട മമ്മൂക്ക… ജന്മദിനാശംസകൾ,” കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.

Read more:

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty birthday special cake by kunchacko boban and priya