മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച സന്തോഷത്തിലാണ് ആരാധകരും സുഹൃത്തുക്കളും താരത്തിന്റെ കുടുംബവുമൊക്കെ. എന്നാൽ ഒരു കൊച്ചുമിടുക്കി മാത്രം അൽപ്പം പരിഭവത്തിലാണ്. തന്നെ മമ്മൂക്ക പിറന്നാളിനു വിളിച്ചില്ല എന്നാണ് ഈ കുറുമ്പി കുട്ടിയുടെ പരാതി. “മമ്മൂക്കയോട് ഞാൻ മിണ്ടൂല; മമ്മൂക്ക എന്നെ ഹാപ്പി ബർത്ത്ഡേയ്ക്ക് വിളിച്ചില്ല,” എന്ന പരാതിയോടെ കരഞ്ഞുകൊണ്ട് പിണങ്ങി നടക്കുകയാണ് കുഞ്ഞ്.

വീഡിയോ ഒടുവിൽ കറങ്ങി മമ്മൂട്ടിയുടെ കയ്യിൽ തന്നെ എത്തി. “പിണങ്ങല്ലേ, എന്താ മോൾടെ പേര്? എന്ന ക്യാപ്ഷനോടെ താരം തന്റെ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചതോടെ സംഭവം വൈറലായിരിക്കുകയാണ്.

Read more: പിറന്നാളിന് വിളിക്കാത്തതിൽ മമ്മൂട്ടിയോട് പിണങ്ങിയ ആ കുറുമ്പി പെരിന്തൽമണ്ണയിലുണ്ട്

മലയാളികൾ മമ്മൂട്ടിയെ ജന്മദിനാശംസകൾ മൂടിയ ദിവസമായിരുന്നു ഇന്നലെ. ലോകത്തിന്റെ പല കോണുകളിലിരുന്ന് മലയാളികൾ തങ്ങളുടെ പ്രിയതാരത്തിനുള്ള ജന്മദിനസന്ദേശങ്ങൾ കുറിച്ചിട്ടപ്പോൾ സോഷ്യൽ മീഡിയയാകെ മമ്മൂട്ടി മയമായ കാഴ്ചയാണ് കണ്ടത്. പ്രേക്ഷകർ തന്നോട് കാണിക്കുന്ന നിരുപാധികമായ ഈ സ്നേഹത്തിനും ജന്മദിന ആശംസകൾക്കും സമൂഹമാധ്യമങ്ങളിലൂടെ താരം നന്ദി അറിയിച്ചു.

കുടുംബത്തോടൊപ്പമാണ് ഇന്നലെ മമ്മൂട്ടി ജന്മദിനം ആഘോഷിച്ചത്. കോവിഡ് മഹാമാരി കാരണം സിനിമ ഷൂട്ടിങ്ങുകളെല്ലാം മുടങ്ങിയിരിക്കുന്നതിനാൽ റെ നാളായി കൊച്ചിയിലെ വീട്ടിൽ തന്നെയാണ് താരം. അതുകൊണ്ട് തന്നെ ഇത്തവണത്തെ ജന്മദിനാഘോഷം മമ്മൂട്ടിക്കും കുടുംബത്തിനും ഏറെ പ്രത്യേകതകളുള്ളതായിരുന്നു.

Read Also: മമ്മുക്കയില്ലായിരുന്നെങ്കിൽ ആദ്യ മലയാളചിത്രം തന്നെ മുടങ്ങിയേനെ; സുഹാസിനി

മമ്മൂട്ടി ജന്മദിന കേക്ക് മുറിക്കുന്ന ചിത്രം ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മമ്മൂട്ടിയെ പോലെ തന്നെ കേക്കും സുന്ദരൻ! ഈ കേക്ക് മമ്മൂട്ടിക്ക് സമ്മാനിച്ചത് മകൾ സുറുമിയാണ്. വാപ്പിച്ചിക്ക് വേണ്ടി സ്‌പെഷ്യൽ കേക്ക് സമ്മാനിക്കുകയായിരുന്നു സുറുമി.

നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി ഇന്നലെ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. “ഈ കേക്ക് നിങ്ങളുമായി പങ്കുവയ്‌ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്.

 

View this post on Instagram

 

Happy Birthday to the Megastar @mammootty !! The idea for this cake was conceived by his daughter to portray his passion for fruit gardening along with a royal touch to it.. The branch bearing the fruits was my humble try to portray his favourite plant which brings him a lot of excitement:. Amidst other orders i had to do this whole cake in 3 hours! But ain’t any hardship a piece of fruit for the opportunity to celebrate this legend! Thank you @surumy #indulgencebyshazneenali #celebrationcake #love #bakery #delicious #foodie #cakeart #pastry #chocolatecake #instagood #buttercream #foodphotography #bakersofinstagram #kochibaker #kochi #huffposttaste # #indulgencebyshazneenali #cakemastersmagazine #cakemasters #top10cakeartistindia2019 #tutorial #cakeart #cakeartistindia #instagood #cakedecorating #cakedecorator #cakesofinstagram #huffposttaste #mammootty #mammookka

A post shared by Indulgence (@indulgencebyshazneenali) on

കൊച്ചിയിലെ ‘Indulgence’ എന്ന കേക്ക് ബേക്കേഴ്‌സാണ് സുറുമിയുടെ ആഗ്രഹപ്രകാരം ഈ കേക്ക് നിർമിച്ചത്. മൂന്ന് മണിക്കൂർ കൊണ്ടാണ് ഈ ഫ്രൂട്ട് കേക്ക് തയ്യാറാക്കിയതെന്നും ‘Indulgence’ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. പഴങ്ങളും ചെടികളും കൊണ്ടാണ് കേക്ക് ഡെക്കറേറ്റ് ചെയ്‌തിരിക്കുന്നത്. മരവും ഓറഞ്ചും സ്ട്രോബറിയുമൊക്കെ കേക്കില്‍ കാണാം. പഴങ്ങൾ കൃഷി ചെയ്യാൻ അതീവ തൽപരനാണ് മമ്മൂട്ടി.

Read more: മമ്മൂട്ടിക്ക് ജന്മദിന കേക്ക് സമ്മാനിച്ചത് മകൾ; ചില പ്രത്യേകതകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook