scorecardresearch
Latest News

മമ്മൂട്ടിയ്ക്ക് മകളുടെ പിറന്നാൾ സമ്മാനം

മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയുടെ 70-ാം പിറന്നാളാണ് നാളെ

Mammootty Birthday, Surumi, മമ്മൂട്ടി ജന്മദിനം, Mammootty Birthday gift by Surumi, Mammootty and Surumi, മമ്മൂട്ടി സുറുമി

മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയുടെ 70-ാം പിറന്നാളാണ് ഇന്ന്. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളുമെല്ലാം മെഗാസ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ, വാപ്പച്ചിയ്ക്കായി മകൾ സുറുമി വരച്ച ഒരു പോർട്രെയ്റ്റ് ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

Read more: ഈ ഗ്ലാമറിനൊപ്പം പിടിച്ചു നിൽക്കുന്നതെങ്ങനെ?; വാപ്പച്ചിയ്ക്ക് ആശംസകളുമായി ദുൽഖർ

ചിത്രകാരിയാണെങ്കിലും ഇതാദ്യമായാണ് സുറുമി ഒരു പോർട്രെയ്റ്റ് ചെയ്യുന്നത്. ഇലകൾക്കും പൂക്കൾക്കുമിടയിൽ ചിന്താമഗ്നനായി ഇരിക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക.

”വാപ്പിച്ചിയെ വരയ്ക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ തെല്ലാശങ്കയുണ്ടായിരുന്നു. എത്രയോ കലാകാരന്മാർ അവരുടെ സ്നേഹം മുഴുവനെടുത്തു വരച്ച മുഖം. മാത്രമല്ല, ഞാൻ ഇന്നേവരെ ഒരു പോർട്രെയ്റ്റ് ചെയ്തിട്ടില്ല. വാപ്പിച്ചിയുടെ ചിത്രം വരയ്ക്കണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, ഇതുവരെ അതിനു മുതി‍ർന്നിട്ടില്ല. ഇത്തവണ, അദ്ദേഹത്തിന് എന്റെ പിറന്നാൾ സമ്മാനമായി ഇതു വരയ്ക്കാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ട്.” മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സുറുമി പറയുന്നു.

ഫാൻസ് പേജുകളിൽ ഇതിനകം വൈറലായി കഴിഞ്ഞ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സഹോദരൻ ദുൽഖർ വാപ്പച്ചിയുടെ വഴി സിനിമയിൽ അരങ്ങേറ്റം കുറിച്ചപ്പോഴും വരകളുടെ ലോകമാണ് സുറുമി പങ്കുവച്ചത്. കുട്ടിക്കാലം മുതൽ തന്നെ വരകളുടെ ലോകത്തായിരുന്നു താനെന്നും കുടുംബത്തിലെല്ലാവരും തന്നെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും ഒരിക്കൽ ഒരഭിമുഖത്തിൽ സുറുമി പറഞ്ഞിരുന്നു.

Read more:

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty birthday gift by daughter surumi