scorecardresearch

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല; മമ്മൂട്ടിയെ കുറിച്ച് വിദേശികൾ പറയുന്നു

അദ്ദേഹത്തിന് 68 വയസായി എന്നറിയുമ്പോൾ എല്ലാവരും ഞെട്ടുകയാണ്. മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളും അറിയിക്കുന്നുണ്ട് ഇവർ

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല; മമ്മൂട്ടിയെ കുറിച്ച് വിദേശികൾ പറയുന്നു

1951 സെപ്റ്റംബർ ഏഴിന് ജനിച്ച മലയാളത്തിന്റെ മമ്മൂക്കയ്ക്ക് അങ്ങനെ 68 വയസ് തികഞ്ഞു. എല്ലാ അഭിമുഖങ്ങളിലും അദ്ദേഹത്തോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്ന്. ഇപ്പോഴിതാ വിദേശികളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് എകെ 47 എന്ന യൂടൂബ് ചാനലാണ് വിദേശികളോട് അദ്ദേഹത്തിന്റെ ചിത്രം കാണിച്ച് പ്രായം ഊഹിക്കാൻ ആവശ്യപ്പെട്ടത്. പല രാജ്യങ്ങളിൽ നിന്നും പല ആളുകൾ. 35, 37, 40, 45 എന്നിങ്ങനെയായിരുരുന്നു മിക്ക ആളുകളുടേയും ഊഹം. എന്നാൽ അദ്ദേഹത്തിന് 68 വയസായി എന്നറിയുമ്പോൾ എല്ലാവരും ഞെട്ടുകയാണ്. മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളും അറിയിക്കുന്നുണ്ട് ഇവർ.

Read Here: Happy Birthday Mammootty: കൂടുന്നത് പ്രായമോ ഗ്ലാമറോ?: മലയാളത്തിന്റെ മമ്മൂക്കയ്ക്ക് ഇന്ന് ജന്മദിനം

‘മാറ്റമില്ലാതെ സംഭവിക്കുന്ന ഒന്നാണ് മാറ്റം’ എന്ന പഴഞ്ചൊല്ലിന് അപവാദമാണ് മലയാളത്തിന്റെ ഈ മെഗാസ്റ്റാർ. അഞ്ചു പതിറ്റാണ്ടോളമായി അഭിനയരംഗത്ത്‌ സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ‘ലുക്ക്‌’ എല്ലായ്‌പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. എന്നാല്‍ അതിലും പ്രധാനമാണ് അദ്ദേഹത്തിനു അഭിനയത്തോടുള്ള ആര്‍ജ്ജവം.

മമ്മൂട്ടി തന്നെ പല അവസരങ്ങളിലും അത് പറഞ്ഞിട്ടുമുണ്ട് – സിനിമയോടും അഭിനയത്തോടുമുള്ള പാഷനാണ് തന്നെ ഇവിടം വരെ എത്തിച്ചത് എന്ന്. ചെറുപ്പക്കാരെപ്പോലും അസൂയപ്പെടുത്തുന്ന ഓജസ്സിനു ഉടമയായ അദ്ദേഹത്തിനെ ഡ്രൈവ് ചെയ്യുന്നത് സിനിമയോടുള്ള അടങ്ങാത്ത ആവേശമാണ്. അത് തന്നെയാണ് മമ്മൂട്ടിയുടെ ഓരോ ചിത്രം വരുമ്പോഴും ആരാധകര്‍ ആഘോഷിക്കുന്നത്.

Mammootty birthday

‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌. 1971 ഓഗസ്റ്റ്‌ ആറാം തീയതിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് അദ്ദേഹം എത്തിയത്.

എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല.

കെ ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. പിന്നീടങ്ങോട്ട് നിരവധി വേഷപ്പകർച്ചകൾ. എന്നാൽ അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് മമ്മൂട്ടി എന്ന നടന്റെ സൗന്ദര്യം.

Read Here: പിറന്നാൾ ദിനത്തിൽ രാത്രി 12 മണിക്ക് മമ്മൂക്കയുടെ വീട്ടിൽ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty birthday foreigners guess actors age stunned to hear he is 68