/indian-express-malayalam/media/media_files/uploads/2022/02/Mammootty-Dulquer-Salman.jpg)
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും യുവതാരം ദുൽഖറും സ്ക്രീനിൽ ഒന്നിക്കുന്നത് കാണാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ആ സ്വപ്നം എന്നു സാക്ഷാത്കരിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും മറ്റൊരു സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ. മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പുതിയ ചിത്രങ്ങൾ ഒരേ ദിവസം റിലീസിനെത്തുകയാണ്.
അമൽ നീരദ് - മമ്മൂട്ടി ചിത്രം ഭീഷ്മപർവവും കോറിയോ​ഗ്രാഫർ ബൃന്ദ മാസ്റ്റർ സംവിധായികയാവുന്ന ദുൽഖർ ചിത്രം ഹേ സിനാമികയുമാണ് മാർച്ച് മൂന്നിന് റിലീസിനെത്തുന്നത്.
ഭീഷ്മപർവ്വം മാർച്ച് മൂന്നിന് തിയേറ്ററുകളിലേക്ക് എത്തുമെന്ന് മുൻപ് തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോൾ 'ഹേ സിനാമിക'യുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ.
അദിതി റാവുവും കാജൾ അഗർവാളുമാണ് ‘ഹേ സിനാമിക’യിലെ നായികമാർ. മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു.
കോളിവുഡ് കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്. ’96’ ലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്ന ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നൽകുന്നത്.
ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എൺപതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മമ്മൂട്ടിക്ക് പുറമെ തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us