ലോകം ഫുട്ബോൾ ആഘോഷത്തിന്റെ ലഹരിയിലാണ്. ഇന്ന് അർജൻറ്റീനയും ഫ്രാൻസും തമ്മിൽ അവസാന വിജയ്ക്കായുള്ള മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങുമ്പോൾ അതു കാണാൻ മലയാളത്തിന്റെ മേഗാസ്റ്റാറുമുണ്ടാകും. ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ കാണാൻ എത്തിയിരിക്കുകയാണ് മമ്മുട്ടി. താരം എയർപ്പോർട്ടിലെത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഇന്ന് ഇന്ത്യൻ സമയം 8.30 യ്ക്കാണ് മത്സരം ആരംഭിക്കുക. ഇരുടീമുകളുടെയും ആരാധകർ വലിയ ആഹ്ളാദത്തിലാണ്. സോഷ്യൽ മീഡിയയിലൂടെ ടീമുകളെ ആശംസകളറിയിക്കാനും മമ്മൂട്ടി മറന്നില്ല.
ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന കാതൽ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ജ്യോതിക നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായിട്ടുണ്ട്.