scorecardresearch

കോമിക് സ്ട്രിപ് ഷർട്ടിൽ തിളങ്ങി മമ്മൂട്ടി; ചിത്രങ്ങൾ

കാതൽ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനെത്തിയ മമ്മൂട്ടിയുടെ ലുക്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

കാതൽ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനെത്തിയ മമ്മൂട്ടിയുടെ ലുക്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Kaathal

കാതൽ പ്രമോഷനിടെ മമ്മൂട്ടി

ഓൺസ്ക്രീനിൽ മാത്രമല്ല, തന്റെ ഓഫ് സ്ക്രീൻ പ്രസൻസു കൊണ്ടും  എപ്പോഴും ആരാധകരെ അമ്പരപ്പിക്കുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി. പൊതുപരിപാടികളിലെയും ഫോട്ടോഷൂട്ടുകളിലെയും എന്തിന് മമ്മൂട്ടിയുടെ  എയർപോർട്ട് ലുക്കു വരെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

Advertisment

ലോകത്തിന്റെ ഫാഷൻ അപ്ഡേഷൻ ഏറ്റവും നന്നായി നിരീക്ഷിക്കുന്ന നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. ഇന്നും ചെറുപ്പക്കാരെ പോലും വെല്ലുന്ന ഫാഷൻ സെൻസാണ് പലപ്പോഴും മമ്മൂട്ടി കാഴ്ച വയ്ക്കുന്നത്. സ്റ്റൈൽ, ഫാഷൻ ഇക്കാര്യങ്ങളിലൊക്കെ എന്നും അപ്ഡേറ്റഡാണ് മമ്മൂട്ടി. 

കാതൽ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനെത്തിയ മമ്മൂട്ടിയുടെ ലുക്കും ശ്രദ്ധ നേടുകയാണ്. യൂത്തിനിടയിൽ ശ്രദ്ധ നേടുന്ന കോമിക് സ്ട്രിപ് മൾട്ടികളർ പ്രിന്റഡ് ഓവർസൈസ്ഡ് ഷർട്ടായിരുന്നു മമ്മൂട്ടിയുടെ വേഷം.

Advertisment

"വിന്റേജ് മമ്മൂട്ടി എന്ന പ്രയോഗത്തിന്റെ സാധ്യത തന്നെ റദ്ദ് ചെയ്ത് അന്നും ഇന്നും എന്നും തന്നിലെ ഏറ്റവും മികച്ച മമ്മൂട്ടിയിസം പുറത്തെടുത്ത് , സ്വയം നവീകരിക്കുന്ന മമ്മൂട്ടിയോളം പോന്ന പുതുമ കേരളീയ ജീവിത പരിസരത്ത് ഈ നൂറ്റാണ്ടിനുള്ളിൽ മറ്റൊരു വ്യക്തിക്കും അവകാശപ്പെടാനില്ലാത്തതാണ്," മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ആശംസ കുറിപ്പിലെ ഈ വാക്കുകൾ അന്വർത്ഥമാക്കുകയാണ് അനുദിനം മമ്മൂട്ടി.

Read More Entertainment News Here

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: