ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെയും വിവാഹവേദിയിൽ ശ്രദ്ധ കവർന്ന് മെഗാസ്റ്റാർ മമ്മൂട്ടി. വിവാഹവേദിയിൽ വധൂവരന്മാർക്ക് ഒപ്പം നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം നിർമാതാവ് ആന്റോ ജോസഫാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. എം എ യൂസഫലിയേയും ചിത്രത്തിൽ കാണാം.
“ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെയും കെ.ഷീബയുടെയും മകന് ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ. യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു. ഒട്ടsറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദില്‍നയ്ക്കും വിവാഹമംഗളാശംസകൾ,”ചിത്രം പങ്കുവച്ച് ആന്റോ ജോസഫ് കുറിച്ചു.
കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്.
കെ. സുരേന്ദ്രന്റെയും കെ.ഷീബയുടെയും രണ്ടുമക്കളിൽ ഇളയയാളാണ് ഹരികൃഷ്ണൻ. ദിൽനയാണ് ഹരികൃഷ്ണന്റെ വധു.