Latest News

ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ; കല്യാണപയ്യന്റെ ഉയരം കണ്ട് അമ്പരന്ന് മമ്മൂട്ടി

കല്യാണപയ്യനെ കൗതുകത്തോടെ നോക്കുന്ന താരത്തിന്റെ ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു

Mammootty, മമ്മൂട്ടി, Mammootty Photo, Mammootty viral photo

താരങ്ങൾ പങ്കെടുക്കുന്ന കല്യാണങ്ങളുടെയും പൊതുപരിപാടികളുടെയും ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ഒരു കല്യാണത്തിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്. തന്നേക്കാൾ ഉയരമുള്ള കല്യാണപയ്യനെ കൗതുകത്തോടെ നോക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാനാവുക.

ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ, പൊക്കമൊക്കെ ഔട്ട്‌ ഓഫ്‌ ഫാഷൻ ആയി കേട്ടോ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.

Mammootty, മമ്മൂട്ടി, Mammootty Photo, Mammootty first movie, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം

Read more: ‘അറിവിന്റെ കടലിലെ ഒരു തുള്ളി; സെൽഫ് പോട്രെയ്റ്റ്:’ പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി

ലോക്ക്ഡൗൺ കാലത്ത് മമ്മൂട്ടിയുടെ ഫൊട്ടോകൾ ഏറെ ജനപ്രിയമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴെല്ലാം അത് വൈറലാവാറുണ്ട്. ഏതാനും മാസം മുമ്പ് അദ്ദേഹം നീട്ടി വളർത്തിയ താടിയും മുടിയുമുള്ള ലുക്കിലുള്ള ചിത്രം പങ്കുവച്ചിരുന്നു. മുടി അലസമായി മുന്നിലേക്ക് വീണ് കിടക്കുന്ന ലുക്കിലായിരുന്നു ചിത്രങ്ങൾ.

ലോക്ക്ഡൗൺ കാലം വായനയിലൂടെ കടന്നുപോവുകയാണ് താരം. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രവും വായനയെ കുറിച്ചുള്ളതായിരുന്നു.

ഒരു ബുക്ക് ഷെൽഫിനടുത്ത് നിൽക്കുന്ന പടമാണ് മമ്മൂട്ടി ഇന്നലെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. വശത്തേക്ക് ചരിഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ജനലിലൂടെ വെയിലേൽക്കുന്നതായി കാണാം. ഇരുട്ടും വെളിച്ചവും ചേർന്നുകൊണ്ടുള്ള ചിത്രത്തിൽ കുറച്ച് താടി നീണ്ട് കണ്ണട ധരിച്ച് നീല ഷേട്ടും ജീൻസും ധരിച്ചുകൊണ്ടുള്ള ഗെറ്റപ്പിലാണ് താരത്തെ കാണാനാവുന്നത്.

അറിവിന്റെ സമുദ്രത്തിലെ കുറച്ച് തുള്ളികളെങ്കിലും വായിച്ച് തീർക്കാം എന്ന കാപ്ഷനും അദ്ദേഹം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നു. “അറിവിന്റെ ഒരു സമുദ്രം. ഞാനും വായിക്കണം, കുറച്ച് തുള്ളികൾ,” അദ്ദേഹം കുറിച്ചു. ‘സെൽഫ് പോട്രെയ്റ്റ്’ എന്ന ഹാഷ്ടാഗോട് കൂടിയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.

Read more: വാപ്പച്ചി തീവ്രമായി സ്നേഹിച്ച ഒരാൾ; ദിലീപ് കുമാർ- മമ്മൂട്ടി ആത്മബന്ധത്തെ കുറിച്ച് ദുൽഖർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty at a wedding function viral photo

Next Story
മേക്കപ്പില്ലാത്ത ഞാൻ; കൂട്ടുകാരി പകർത്തിയ ചിത്രങ്ങൾ പരിചയപ്പെടുത്തി ശ്രിയShriya Saran, ശ്രിയ ശരൺ, Shriya Saran photos, Shriya Saran husband, Andrei, Shriya Saran marriage, ആൻഡ്രേയ്
The moderation of comments is automated and not cleared manually by malayalam.indianexpress.com