scorecardresearch

യങ്ങ്സ്റ്റേഴ്സ് ഒറ്റ ഫ്രെയിമിലെന്ന് ഉണ്ണി മുകുന്ദൻ; മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ചിത്രം വൈറൽ

ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018' എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനെത്തിയതായിരുന്നു മമ്മൂട്ടി

ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018' എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനെത്തിയതായിരുന്നു മമ്മൂട്ടി

author-image
Entertainment Desk
New Update
mammootty at 2028 teaser launch, mammootty asif ali, kunchacko boban, tovino thomas

മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഒപ്പം മനോജ് കെ ജയൻ, നരെയ്ൻ, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ് എന്നിവർ ഒന്നിച്ചു നിൽക്കുന്നൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. 'യങ്ങ്സ്റ്റേഴ്സ്' എന്ന അടിക്കുറിപ്പോടെ ഉണ്ണി മുകുന്ദനാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

Advertisment

2018ൽ കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018 Every One is A Hero' എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനെത്തിയതായിരുന്നു മമ്മൂട്ടിയും മറ്റു താരങ്ങളും.

വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് '2018'. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, ജൂഡ് ആന്റണി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ എന്നിവരെല്ലാം ചിത്രത്തിലുണ്ട്.

Advertisment

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഖിൽ ജോർജ്ജ് ഛായാഗ്രഹണവും നോബിൻ പോൾ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ചാമൻ ചാക്കോ. വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനർ. 2023ൽ ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

Vineeth Sreenivasan Asif Ali Kunchacko Boban Mammootty Unni Mukundan Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: