പാര്‍വ്വതി മേനോന്‍, സുമതി റാം; മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ച സംവിധായികമാര്‍

ഇതിനു മുൻപ് മമ്മൂട്ടി ഹിന്ദിയിലും തമിഴിലും അഭിനയിച്ച രണ്ടു ചിത്രങ്ങളുടെ അമരത്തും വനിതകളായിരുന്നു

Mammootty, Mammootty films, Mammootty films female directors

രതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്നു എന്നതാണ് സിനിമാ ലോകത്തെ പുതിയ വാർത്ത. ‘ഉയരെ’യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു രതീനയുടെ ആദ്യചിത്രത്തിനാണ് മമ്മൂട്ടി ഡേറ്റ് നൽകിയിരിക്കുന്നത്. ‘ബിഗ് ബി,’ ‘സിബിഐ അഞ്ചാം ഭാഗം’ തുടങ്ങിയ വലിയ ചിത്രങ്ങളുടെ പ്രഖ്യാപനത്തിനായി താരത്തിന്റെ ആരാധകർ കാത്തിരിക്കുന്ന വേളയിലാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

മലയാളത്തിൽ ആദ്യമായാണ് മമ്മൂട്ടി ഒരു വനിത സംവിധായകയ്ക്ക് ഒപ്പം കൈകോർക്കുന്നത്. ഇതിനു മുൻപ് ഹിന്ദിയിലും തമിഴിലും അദ്ദേഹം അഭിനയിച്ച രണ്ടു ചിത്രങ്ങളുടെ അമരത്ത് വനിതകളായിരുന്നു.

Read more: മമ്മൂട്ടിയുടെ പുതിയ ചിത്രം വനിതാ സംവിധായിക രതീനയ്ക്കൊപ്പം

മമ്മൂട്ടിയുടെ ആദ്യ ഹിന്ദിചിത്രം

മമ്മൂട്ടിയെ ഹിന്ദിയില്‍ എത്തിച്ച ചിത്രമാണ് ‘ത്രിയാത്രി.’ 1990ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് പാര്‍വ്വതി മേനോന്‍.  ചിൽഡ്രൻ ഫിലിം സൊസൈറ്റിയാണ് ചിത്രം നിര്‍മ്മിച്ചത്.

നിയമത്തില്‍ ബിരുദമെടുത്ത പാര്‍വ്വതി മേനോന്‍ 1960കളില്‍ പൂണെ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിനി ആയിരുന്നു. കുട്ടികളുടെ സിനിമകളില്‍ ശ്രദ്ധ പതിപ്പിച്ചിരുന്ന അവര്‍ സിനിമ അധ്യാപിക, എഴുത്തുകാരി എന്ന നിലയിലും പ്രവര്‍ത്തിച്ചു. വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിലെ ജൂറി അംഗമായിരുന്ന പാര്‍വ്വതി മേനോന്‍ ഹ്രസ്വചിത്രങ്ങളും-ഡോകുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

സുമതി റാമിനൊപ്പം ‘വിശ്വതുളസി’യിൽ

തമിഴ് കവയത്രിയും സംവിധായികയുമായ സുമതി റാമിന്റെ ആദ്യചിത്രമായ ‘വിശ്വതുളസി’യിലെ നായകന്‍ മമ്മൂട്ടി ആയിരുന്നു. വിശ്വ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്.

‘വിശ്വതുളസി’ ഒരു പീരീഡ്‌ ലവ് സ്റ്റോറി ആയിരുന്നു. 2004ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രത്തിന് 38-ാമത് വേൾഡ് ഫെസ്റ്റ് ഹൂസ്റ്റൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സ്പെഷ്യൽ ജൂറി അവാർഡും തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരങ്ങളും ലഭിച്ചിരുന്നു.

നന്ദിത ദാസ് ആയിരുന്നു ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയത്. മലയാളത്തില്‍ നിന്നും മനോജ്‌ കെ ജയന്‍, സുകുമാരി എന്നിവരും ചിത്രത്തില്‍ ഉണ്ടായിരുന്നു. എം എസ് വിശ്വനാഥന്‍ സംഗീതം പകര്‍ന്ന ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

mammootty, mammootty films, mammootty news, mammootty next

മമ്മൂട്ടിയുടെ പുതിയ ചിത്രം നവാഗത സംവിധായിക രതീനയ്ക്കൊപ്പം

മലയാളത്തിലെ നവാഗത സംവിധായകര്‍ക്ക് മമ്മൂട്ടി ഡേറ്റ് നല്‍കുന്നത് പുതിയ കാര്യമല്ല. പിന്നീടു പ്രഗല്‍ഭരായി തീര്‍ന്ന പല സംവിധായരുടെയും കന്നിയങ്കം മമ്മൂട്ടിയ്ക്കൊപ്പം ആയിരുന്നു. ആ നീണ്ട പട്ടികയിലേക്ക് ഒരു നവാഗത സംവിധായിക കൂടി എത്തുകയാണ് – രതീന ഷര്‍ഷാദ്.

താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന വിവരം രതീന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഹർഷാദ്​, ഷറഫു, സുഹാസ് എന്നിവർ ചേര്‍ന്നൊരുക്കുന്ന തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്​. ച്ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ. സംഗീതം ജേക്​സ്​ ബിജോയ്​. ദീപു ജോസഫ് എഡിറ്റിങ്ങും സമീറ സനീഷ് വസ്​ത്രാലങ്കാരവും നിർവഹിക്കും. കലാ സംവിധാനം മനു ജഗത്​.

വനിതാ നിര്‍മാതാക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരുടെ ‘ഉയരെ’ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു രതീനയുടെ ചിത്രം നിര്‍മ്മിക്കുന്നത് ജോര്‍ജ് സെബാസ്റ്റ്യന്‍, ശ്യാം മോഹന്‍, അര്‍ജുന്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്.

Read Here: പാര്‍വ്വതി മേനോന്‍, സുമതി റാം; മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ച സംവിധായികമാര്‍

 

Read Here: മമ്മൂക്ക സെറ്റ് ആണ്, ഇനി അമലേട്ടൻ സെറ്റായാൽ മതിയെന്ന് ആരാധകർ

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty association with female directors films

Next Story
മമ്മൂട്ടിയുടെ പുതിയ ചിത്രം നവാഗത സംവിധായിക രതീനയ്ക്കൊപ്പംmammootty, mammootty films, mammootty news, mammootty next
The moderation of comments is automated and not cleared manually by malayalam.indianexpress.com