/indian-express-malayalam/media/media_files/2025/12/30/mohanlal-mother-mammootty-2025-12-30-15-40-34.jpg)
കൊച്ചി: മലയാളത്തിന്റെ വിസ്മയ താരം മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അവർ കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിൽ വെച്ചാണ് അന്തരിച്ചത്. തന്റെ അഭിനയ ജീവിതത്തിലെ എല്ലാ ഉയർച്ചകളിലും തണലായി നിന്ന അമ്മയുടെ വിയോഗം മോഹൻലാലിന് വ്യക്തിപരമായി വലിയൊരു നഷ്ടമാണ്.
Also Read: അന്നൊരിക്കൽ മകന്റെ അഭിനയം കാണാൻ അമ്മ സെറ്റിൽ എത്തിയപ്പോൾ; ഒരു അപൂർവ്വചിത്രം
വിവരമറിഞ്ഞ ഉടൻ തന്നെ നടൻ മമ്മൂട്ടി മോഹൻലാലിന്റെ എളമക്കരയിലെ വീട്ടിലെത്തി. തന്റെ പ്രിയ സുഹൃത്തിനെ ആശ്വസിപ്പിക്കാനും ശാന്തകുമാരി അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുമാണ് മമ്മൂട്ടി എത്തിയത്. സിനിമാ ലോകത്തിനപ്പുറം സഹോദരതുല്യമായ ബന്ധം കാത്തുസൂക്ഷിക്കുന്ന ഇരുവർക്കും ഈ നിമിഷം വൈകാരികമായിരുന്നു.
Also Read: ലാലു മോനെ കണ്ട സന്തോഷത്തിൽ ആ അമ്മ പറഞ്ഞു, 'ഇനി വരുമ്പോൾ ശാന്തയേയും കൊണ്ട് വരണം'
പത്തനംതിട്ട ഇലന്തൂർ സ്വദേശിനിയായ ശാന്തകുമാരി, മോഹൻലാലിന്റെ പിതാവ് വിശ്വനാഥൻ നായരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് തിരുവനന്തപുരത്തേക്ക് താമസം മാറിയത്. നഗരത്തിലെ മുടവൻമുഗൾ കേശവദേവ് റോഡിലുള്ള 'ഹിൽവ്യൂ' എന്ന വീട്ടിലായിരുന്നു ദീർഘകാലം അവർ താമസിച്ചിരുന്നത്.
പിന്നീട്, ആരോഗ്യപരമായ കാരണങ്ങളാലും ചികിത്സാ സൗകര്യങ്ങൾക്കായും മോഹൻലാൽ അമ്മയെ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു. തന്റെ തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും അമ്മയുമായി അതീവ ആത്മബന്ധം പുലർത്തുന്ന താരം, സമയം ലഭിക്കുമ്പോഴെല്ലാം എളമക്കരയിലെ വീട്ടിലെത്തി അമ്മയെ സന്ദർശിക്കാറുണ്ട്.
Also Read: മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
അമ്മയുടെ കഴിഞ്ഞ ജന്മദിനാഘോഷം ലാൽ സംഘടിപ്പിച്ചതും ഈ വീട്ടിൽ വെച്ചായിരുന്നു. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം താരം കൊച്ചിയിലെത്തിയപ്പോൾ ആദ്യം ചെയ്തത് എളമക്കരയിലെ വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങുകയായിരുന്നു.
മാതാപിതാക്കളോടുള്ള ആദരസൂചകമായി 'വിശ്വശാന്തി' (വിശ്വനാഥൻ നായർ + ശാന്തകുമാരി) എന്ന പേരിലാണ് മോഹൻലാൽ തന്റെ ജീവകാരുണ്യ ഫൗണ്ടേഷന് രൂപം നൽകിയത്. ലക്ഷക്കണക്കിന് ആളുകൾക്ക് തണലാകുന്ന ആ പേരിന്റെ പകുതിയായ 'ശാന്തി' ഇനി ഓർമ്മ.
പരേതനായ പ്യാരേ ലാൽ ആണ് ശാന്തകുമാരിയുടെ മറ്റൊരു മകൻ. സംസ്കാര ചടങ്ങുകൾ നാളെ നടക്കും.
Also Read: വീട്ടിൽ ചെന്നു കയറിയപ്പോൾ, ദേ ഭാര്യയും കുട്ടിയും, റിയാലിറ്റി ഹിറ്റ് മി ഹാർഡ്; ചിരിയുണർത്തി ബേസിലിന്റെ സ്പീച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us