ചെറുപ്പം മുതലേ കടുത്ത മമ്മൂട്ടി ആരാധികയാണ് അനു സിതാര. ഇപ്പോള്‍ തന്റെ ആരാധനാ പാത്രത്തോടൊപ്പം ഒരു മുഴുനീള ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അനു. നവാഗതനായ സേതു സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിലാണ് അനു സിതാര മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നത്. ഈ ചിത്രം തനിക്ക് മമ്മൂക്ക തന്ന പിറന്നാള്‍ സമ്മാനമാണെന്നാണ് അനു പറയുന്നത്.

‘ചെറുപ്പം മുതലേ മമ്മൂക്കാനെ ഒന്നു ദൂരെ നിന്നു കണ്ടാല്‍ മതി എന്ന് ഞാന്‍ എല്ലാവരോടും പറയുമായിരുന്നു. പക്ഷെ ഇപ്പോള്‍ രണ്ടാമതായും ഒരു സിനിമയില്‍ എനിക്ക് മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ പറ്റി. ‘ക്യാപ്റ്റന്‍’ എന്ന സിനിമയില്‍ മമ്മൂക്ക അതിഥിയായി എത്തിയിരുന്നു. ഇപ്പോള്‍ മമ്മൂക്കയുടെ കൂടെ ഒരു ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കാന്‍ പറ്റിയത് ഒരു ഭാഗ്യമായി കാണുന്നു,’ അനു പറയുന്നു.

‘കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമ തുടങ്ങുന്നതിനു മുമ്പു തന്നെ ഫെയ്‌സ്ബുക്കിലും യൂടൂബിലുമൊക്കെയായി അനു സിതാര മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു, അനുവിന്റെ ആഗ്രഹം സഫലമായി എന്നൊക്കെ പറഞ്ഞ് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആ സമയത്തൊക്കെ ഞാന്‍ സേതുച്ചേട്ടനോട് ചോദിക്കാറുണ്ടായിരുന്നു ഇത് സത്യമാണോ സേതുച്ചേട്ടാ എന്ന്. അപ്പോള്‍ സേതുച്ചേട്ടന്‍ പറയും ഇല്ല അനു എന്ന്’

‘കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21ന് എന്റെ ജന്മദിനത്തിന് സേതുച്ചേട്ടന്‍ എന്നെ വിളിച്ച് മമ്മൂക്കയെ വിളിക്കാന്‍ പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ മമ്മൂക്കയെ വിളിച്ചു. മമ്മൂക്ക ഹാപ്പി ബെര്‍ത്ത്‌ഡേ എന്നു പറഞ്ഞതിനു ശേഷം ഒരു പിറന്നാള്‍ സമ്മാനം പോലെയാണ് ഈ സിനിമയെക്കുറിച്ച് പറഞ്ഞ്. അദ്ദേഹം തന്ന പിറന്നാള്‍ സമ്മാനമാണ് ഈ ചിത്രം,’ ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ അനു സിതാര പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ