ഇന്ന് മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും 44-ാം വിവാഹ വാര്‍ഷികം. 1979 ലാണ് ഇരുവരും വിവാഹിതരായത്. വാപ്പച്ചിയുടെയും ഉമ്മയുടെയും വിവാഹ വാര്‍ഷികത്തില്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വാപ്പച്ചിയും ഉമ്മയുമൊത്തുള്ള ചിത്രം പങ്കുവെച്ചാണ് ദുല്‍ഖറിന്റെ ആശംസ. ചിത്രത്തിനൊപ്പം ഒരു കുറിപ്പും ദുല്‍ഖര്‍ പങ്കുവെച്ചു. ഞാനും ഇത്തയും എപ്പോഴും പറയാറുണ്ട് നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി എല്ലാം നഷ്ടപ്പെടുത്തി. എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കൊപ്പം നിന്നതിന് നന്ദി. നിങ്ങള്‍ ഒരുമിച്ച് നിന്ന എല്ലാ തീരുമാനങ്ങളും ഓരോ നാഴികക്കല്ലും. നിങ്ങള്‍ രണ്ടുപേരും എല്ലാം വളരെ മനോഹരമായി ബാലന്‍സ് ചെയ്യുന്നു.
എനിക്ക് പ്രായമേറുമ്പോള്‍, നിങ്ങളുടെ ജീവിതം ഒരുമിച്ച് കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ രണ്ടുപേരും തിരഞ്ഞെടുത്ത വഴിയെ ഞാന്‍ വളരെയധികം വിലമതിക്കുന്നു. നിങ്ങളുടെ മൂല്യങ്ങളിലും ജന്മവാസനകളിലും ഉറച്ചുനില്‍ക്കുന്നു. നിങ്ങള്‍ എങ്ങനെ ആരംഭിച്ചുവെന്നും ഇന്ന് നിങ്ങള്‍ എവിടെയാണെന്നും ഞാന്‍ കണ്ടു. നിങ്ങളുടെ കുട്ടികള്‍ക്ക് അതിന്റെ പ്രതിഫലനമാകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ ഒരിക്കലും കേട്ട് മടുക്കാത്ത പ്രണയകഥയാണ് നിങ്ങളുടേത്.