നയന്‍താരയേയും മമ്മൂട്ടിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എ.കെ സാജന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 2016ല്‍ പുറത്തിറങ്ങിയ ‘പുതിയ നിയമം’. ചിത്രത്തില്‍ വാസുകി എന്ന ശക്തയായ സ്ത്രീകഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചത്. ഭര്‍ത്താവ് ലൂയിസ് പോത്തനായി മമ്മൂട്ടിയും എത്തി. മികച്ച വിജയം നേടിയ ‘പുതിയ നിയമം’ ഇപ്പോള്‍ ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു എന്നതാണ് പുതിയ വാര്‍ത്ത.

ഏറെ കാലിക പ്രസക്തിയുള്ള വിഷയമായിരുന്നു ‘പുതിയ നിയമം’ കൈകാര്യം ചെയ്തത്. ചിത്രം ബി ടൗണില്‍ എത്തുമ്പോള്‍ നീരജ് പാണ്ഡേയാണ് സംവിധായകന്റെ വേഷമണിയുന്നത്. ‘എ വെനസ്‌ഡേ’ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വ്യക്തിയാണ് നീരജ് പാണ്ഡെ. അദ്ദേഹത്തിന്റെ കൈകളില്‍ ‘പുതിയ നിയമം’ സുരക്ഷിതമായിരിക്കും എന്നുറപ്പ്.

Mammootty, Nayanthara, Puthiya Niyamam

നയന്‍താര അവതരിപ്പിച്ച വാസുകി എന്ന കഥാപാത്രമായി എത്തുന്നത് ബോളിവുഡിലെ മുന്‍നിര താരമായിരിക്കും. പാണ്ഡേയുടെയും റിലയന്‍സ് എന്റര്‍ടെയ്‌മെന്റിന്റെയും സംയുക്ത നിര്‍മ്മാണ കമ്പനിയായ ‘പ്ലാന്‍ സി സ്റ്റുഡിയോസാ’ണ് ചിത്രമൊരുക്കുന്നത്. ഫാമിലി ഡ്രാമയ്‌ക്കൊപ്പം സ്ത്രീ കഥാപാത്രത്തിന്റെ പ്രതികാരം കൂടി പറയുന്ന ചിത്രം പാണ്ഡേയ്ക്കിഷ്ടപ്പെട്ടതാണ് റീമേക്കിന് വഴിവച്ചത്.

Read More: രാധാ രവി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം; നയന്‍താര പ്രതികരിക്കുന്നു

ബേബി, റസ്റ്റോം, എംസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് നീരജ് പാണ്ഡേ. വിജയ് സേതുപതിയും മാധവനുമൊന്നിച്ച ഹിറ്റ് ചിത്രമായ ‘വിക്രം വേദ’ പാണ്ഡേ റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാണ്ഡേയുടെ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിംവര്‍ക്ക്‌സ് ചിത്രത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook