scorecardresearch
Latest News

മമ്മൂട്ടിയുടെ ‘യാത്ര’യില്‍ കൂട്ടിന് നയന്‍താരയും

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് യാത്ര

Mammootty, Nayanthara

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി തന്നെ നായകന്‍. വാര്‍ത്ത ചിത്രത്തിന്റെ സംവിധായകന്‍ മഹി വി.രാഘവ് സ്ഥിരീകരിച്ചു. യാത്ര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.

അതേസമയം, ചിത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ചോ മറ്റ് അണിയറപ്രവര്‍ത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയല്ലെങ്കില്‍ നാഗാര്‍ജ്ജുനയായിരിക്കും ചിത്രത്തിലെ കേന്ദ്രകഥാപാത്രമാകുക എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് സംവിധായകന്റെ ഭാഗത്തുനിന്നും സ്ഥിരീകരണം ലഭിച്ചത് ഇപ്പോഴാണ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty and nayanthara in ysr biopic