നടി സണ്ണി ലിയോൺ കേരളത്തിലെത്തിയപ്പോൾ കാണാനായി തടിച്ചു കൂടിയ ജനക്കൂട്ടം ബോളിവുഡിലും ചർച്ചയായിരിക്കുകയാണ്. ആയിരങ്ങളാണ് സണ്ണിയെ കാണാനായി കൊച്ചിയിൽ തടിച്ചു കൂടിയത്. ബസിന്റെ മുകളിലും കെട്ടിടത്തിന്റെ മുകളിലും സണ്ണി ലിയോണിനെ കാണാനായി വലിഞ്ഞുകയറുന്ന ആരാധകരുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

എന്നാൽ ഈ ആൾക്കൂട്ടത്തെ അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയവരുണ്ട്. പക്ഷേ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ മലയാളത്തിലെ രണ്ടു സൂപ്പർതാരങ്ങളെ കളിയാക്കിയാണ് സണ്ണിയെ കാണാനെത്തിയ ജനക്കൂട്ടത്തെക്കുറിച്ച് പ്രതികരിച്ചത്. ”സണ്ണിയെ കാണാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ കണ്ട് മമ്മൂട്ടിയും മോഹന്‍ലാലും അസൂയപ്പെട്ട് കരഞ്ഞിട്ടുണ്ടാകും. കാരണം അവരെക്കാണാൻ ഇത്രയധികം ജനക്കൂട്ടം എത്തിയിട്ടില്ല. കേരള ജനതയുടെ സത്യസന്ധതയ്ക്ക് മുന്നില്‍ ഞാന്‍ സല്യൂട്ട് ചെയ്യുന്നു”- ഇതായിരുന്നു ആർജിവിയുടെ വാക്കുകൾ.

കേരളത്തിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയായ ‘ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് താരം കൊച്ചിയിലെത്തിയത്. രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ താരത്തെ ഒരു നോക്കു കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഉദ്ഘാടനവേദിയിലും ആയിരക്കണക്കിന് പേരാണ് താരത്തെ കാണാൻ എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook