Latest News

യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും; വീഡിയോ

അബുദാബിയുടെ സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറഫാ അൽ ഹമ്ദിയിൽ നിന്നുമാണ് ഇരുവരും വിസ സ്വീകരിച്ചത്

ദുബായ്: യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ മമ്മൂട്ടിയും മോഹൻലാലും ഏറ്റുവാങ്ങി. അബുദാബിയുടെ സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറഫാ അൽ ഹമ്ദിയിൽ നിന്നുമാണ് ഇരുവരും വിസ സ്വീകരിച്ചത്.

അബുദാബി സാമ്പത്തിക വികസന വകുപ്പ് ഓഫീസിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസഫലിയോടൊപ്പം എത്തിയാണ് രണ്ടു സൂപ്പർ താരങ്ങളും വിസ ഏറ്റുവാങ്ങിയത്. രണ്ടു താരങ്ങളും മലയാള സിനിമാമേഖലക്ക് നൽകുന്ന സംഭാവന മഹത്തരമാണെന്ന് മുഹമ്മദ് അലി അൽ ഷോറഫാ പറഞ്ഞു.

അഞ്ചു മുതൽ പത്തു വർഷം വരെ കാലാവധിയുള്ളതാണ് ഗോൾഡൻ വിസ. കേരളത്തിന് നിരവധി സംഭാവനകൾ നൽകിയ യുസഫ് അലിയാണ് വിസക്കായി സഹായിച്ചത് എന്ന് മോഹൻലാൽ പറഞ്ഞു. ഗോൾഡൻ വിസ നൽകി യുഎഇ സർക്കാർ ആദരിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് മലയാളികൾ നൽകിയ ഒരു സമ്മാനമായാണ് കാണുന്നതെന്നും വിസ സ്വീകരിച്ച ശേഷം മമ്മൂട്ടി പറഞ്ഞു.

Also read: സുനിൽ ഷെട്ടിക്കും കുടുംബത്തിനുമൊപ്പം മോഹൻലാലും സുചിത്രയും; ചിത്രങ്ങൾ

നേരത്തെ ഇരുവർക്കും ഗോൾഡൻ വിസ ലഭിച്ചതായുള്ള വാർത്തകൾ വന്നിരുന്നു. ഇരുവരും വിസ സ്വീകരിക്കാനായി ദുബൈയിൽ എത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

നേരത്തെ ഷാരൂഖ് ഖാനും സഞ്ജയ് ദത്തിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. നിരവധി ഇന്ത്യൻ വ്യവസായികൾക്കും ഡോക്ടർമാർക്കും ഇതിനു മുൻപ് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ടെന്നീസ് താരം സാനിയ മിർസയും ഗോൾഡൻ വിസക്ക് അർഹയായിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty and mohanlal received goldan visa in uae

Next Story
കുട്ടിയുടുപ്പിൽ സുന്ദരിയായി എസ്തർ; ചിത്രങ്ങൾEsther Anil, Esther Anil latest photos
The moderation of comments is automated and not cleared manually by malayalam.indianexpress.com