/indian-express-malayalam/media/media_files/2025/12/20/mammootty-mohanlal-sreenivasan-2025-12-20-18-23-29.jpg)
Photo: Nitin RK
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ദുഖത്തിലാണ് കേരളം. ആക്ഷേപഹാസ്യത്തിലൂടെ മലയാളിയുടെ ചിന്തകളെയും സിനിമാ കാഴ്ചകളെയും നാല് പതിറ്റാണ്ടോളം സ്വാധീനിച്ച ആ വലിയ കലാകാരൻ ഇനി ഓർമ്മ.
Also Read: ആയുസ്സിലെ ഏറ്റവും വേദനയുള്ള പിറന്നാൾ; ജന്മദിനത്തിൽ അച്ഛന്റെ വിയോഗം, കരച്ചിലടക്കാനാവാതെ ധ്യാൻ
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഡയാലിസിസിനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കുണ്ടായ പെട്ടെന്നുള്ള ശ്വാസതടസ്സമാണ് മരണകാരണം. ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: പകരക്കാരില്ലാത്ത അതുല്യ പ്രതിഭ; വിയോഗ വാർത്തയ്ക്കു പിന്നാലെ ശ്രീനിവാസനെ തിരഞ്ഞ് ആയിരങ്ങൾ
തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീനിവാസനെ കാണാൻ മമ്മൂട്ടിയും മോഹൻലാലും എറണാകുളം ടൗൺഹാളിൽ എത്തിയിരുന്നു. ഒരുപാട് വർഷം കൂടെ നടന്ന പ്രിയചങ്ങാതിയുടെ ചേതനയറ്റ ശരീരത്തിനരികെ ഇരുവരും നിന്ന നിൽപ്പ് ആരെയും വേദനിപ്പിക്കും.
ശ്രീനിവാസനെ കാണാൻ കണ്ടനാട്ടെ വീട്ടിലും മമ്മൂട്ടി എത്തിയിരുന്നു. ഭാര്യ സുൽഫത്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമെല്ലാം പല ഹിറ്റ് സിനിമകളുടെയും വിജയത്തിന് പിന്നിൽ ശ്രീനിവാസന്റെ തൂലികയുണ്ടായിരുന്നു. മാത്രമല്ല, സ്ക്രീനിലും ഇരുവർക്കുമൊപ്പം ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശ്രീനിവാസനു സാധിച്ചിരുന്നു.
Also Read: 'ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്, ഇല്ലാതാകുന്നത് ശരീരം മാത്രം': മഞ്ജു വാര്യർ
എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിൽ ശ്രീനിവാസനെ അവസാനമായൊരു നോക്കു കാണാനായി സിനിമ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരടക്കം വൻ ജനപ്രവാഹമാണ് എത്തിയത്.
മലയാളിയുടെ ദൈനംദിന ജീവിതത്തിലെ പൊള്ളത്തരങ്ങളെയും രാഷ്ട്രീയ വൈരുദ്ധ്യങ്ങളെയും നർമ്മത്തിൽ ചാലിച്ച് വെള്ളിത്തിരയിലെത്തിച്ച ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. ചിരിയുടെയും ചിന്തയുടെയും ഒരു വലിയ അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.
Also Read: ദാസനെയും വിജയനെയും പോലെ ഇണങ്ങിയും പിണങ്ങിയും സഞ്ചരിച്ചു; യാത്ര പറയാതെ ശ്രീനി മടങ്ങിയെന്ന് മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us