മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒന്നിച്ചെത്തുന്ന വേദികളും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ മലയാളിയ്ക്ക് ഇരട്ടിമധുരം സമ്മാനിക്കുന്നതാണ്.
ഇപ്പോഴിതാ, ഇരുവരും ഒന്നിച്ച് അതിഥികളായി എത്തിയ ഒരു ഗൃഹപ്രവേശനചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
മാമാങ്കത്തിന്റെ നിർമാതാവായ വേണു കുന്നപ്പിള്ളിയുടെ പുതിയ വീടിന്റെ ഹൗസ് വാമിങ്ങിനാണ് മമ്മൂട്ടിയും മോഹൻലാലും എത്തിയത്. കുന്നപ്പിള്ളി ബിൽഡേഴ്സിന്റെ ഐഡന്റിറ്റി ട്വിൻ ടവറിലാണ് വേണു കുന്നപ്പിള്ളിയുടെ പുതിയ ഭവനം.


ദിലീപ്, ജയസൂര്യ, ആശ ശരത്, ആന്റോ ജോസഫ്, രമേഷ് പിഷാരടി എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.