/indian-express-malayalam/media/media_files/uploads/2023/08/mammootty-.jpg)
അമ്മ ഷോ റിഹേഴ്സൽ ക്യാമ്പിൽ നിന്നുള്ള ചിത്രങ്ങൾ
മഴവിൽ മനോരമയും താരസംഘടനയായ 'അമ്മ'യും ചേർന്ന് സംഘടിപ്പിക്കുന്ന 'മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് - 2023'ന്റെ റിഹേഴ്സൽ ക്യാമ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിഹേഴ്സൽ ക്യാമ്പ് തുടങ്ങിയത്. മമ്മൂട്ടിയാണ് ഭദ്രദീപം കൊളുത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
'അമ്മ'യിലെ 120ൽ പരം അംഗങ്ങളാണ് എന്റർടൈൻമെന്റ് അവാർഡ് ഷോയിൽ പങ്കെടുക്കുന്നത്. റിഹേഴ്സൽ ക്യാമ്പിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ളൊരു ചിത്രവും ശ്രദ്ധ നേടുകയാണ്. മുണ്ടു മടക്കി കുത്തി വീട്ടിലെ കാരണവരെ പോലെ നിൽക്കുന്ന മമ്മൂട്ടിയേയും ഫോണിൽ അലസമായി സംസാരിച്ചുകൊണ്ടിരിക്കുന്ന മോഹൻലാലിനെയും ചിത്രത്തിൽ കാണാം.
/indian-express-malayalam/media/media_files/uploads/2023/08/image-5.png)
ഓണത്തിനോടനുബന്ധിച്ച് ശനി, ഞായർ ദിവസങ്ങളിൽ മഴവിൽ മനോരമയിലാണ് ഷോ സംപ്രേഷണം ചെയ്യുക. ഇടവേള ബാബു ആണ് ഷോ ഡയറക്ടർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.