/indian-express-malayalam/media/media_files/2025/11/09/mammootty-jayaram-2025-11-09-14-58-48.jpg)
ഏഴ് മാസം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്കും പൊതുപരിപാടികളിലേക്കുമെല്ലാം തിരിച്ചെത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ അസാന്നിധ്യം സോഷ്യൽ മീഡിയയെ ശരിക്കും ബാധിച്ചിരുന്നു. ഇപ്പോഴിതാ, ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.
കൈരളി ചാനലിന്റെ രജത ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി എത്തിയപ്പോൾ പകർത്തപ്പെട്ടതാണ് ചിത്രങ്ങളും വീഡിയോകളുമെല്ലാം.
Also Read: അതൊന്നും എന്റെ സമ്മതത്തോടെയല്ല, ഒരുപാട് തട്ടിപ്പ് നടക്കുന്ന കാലമാണ്; മുന്നറിയിപ്പുമായി സംയുക്ത വർമ
വേദിയിൽ ജയറാമിനൊപ്പം ഡാൻസ് ചെയ്യുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോയും ശ്രദ്ധ കവരുന്നുണ്ട്. ജോണി വാക്കറിലെ ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ എന്ന പാട്ടിന് അനുസരിച്ചാണ് മമ്മൂട്ടി താളം പിടിക്കുന്നതും ചുവടുവയ്ക്കുന്നതും.
Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങുന്ന അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Bossmalayalam 7
കൈരളി @25 എന്നു പേരിട്ടിരിക്കുന്ന രജത ജൂബിലി ആഘോഷം അബുദാബി ഇത്തിഹാദ് അരീനയിൽ നടന്നു. പ്രൗഢഗംഭീര ചടങ്ങുകളോടെയാണ് 25-ാം വാർഷികാഘോഷം അബുദാബിയിൽ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, കൈരളി ചെയർമാൻകൂടിയായ മമ്മൂട്ടി, കൈരളി ടിവി എം.ഡി ഡോ.ജോൺ ബ്രിട്ടാസ് ഉൾപ്പടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ജയറാം, കുഞ്ചാക്കോബോബൻ, ആസിഫ് അലി, രമേഷ് പിഷാരടി, നിഖിലാ വിമൽ, അനു സിതാര, എം.ജി ശ്രീകുമാർ, റിമി ടോമി തുടങ്ങി പ്രമുഖരെ അണിനിരത്തിയുള്ള കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us