മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന അച്ഛനും മകനുമാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. രണ്ടുപേരും മലയാള സിനിമയില്‍ സൂപ്പര്‍താരങ്ങളായി വിലസുകയാണ്. ഇരുവരുടെയും ഒന്നിച്ചുള്ള നിരവധി ഫോട്ടോകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
Read Also: മലയാളികളെ പേടിപ്പിച്ച ‘വില്ലന്‍’; കീരിക്കാടന്‍ ജോസുമായി ബന്ധപ്പെട്ട വാർത്തകളിലെ വസ്തുത
സിനിമ താരങ്ങള്‍ എന്ന നിലയില്‍ ഒന്നിച്ചു വേദികള്‍ പങ്കിടുമ്പോഴും, വീട്ടിലെ ആഘോഷങ്ങള്‍ക്കിടയിലും ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോകള്‍ നാം കാണാറുണ്ട്. എന്നാല്‍, ഈ അച്ഛന്റെയും മകന്റെയും പഴയ ഫോട്ടോകള്‍ വളരെ വിരളമായേ നാം കണ്ടിട്ടുള്ളൂ. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍, മമ്മൂട്ടിക്കൊപ്പമുള്ളത് ദുല്‍ഖര്‍ തന്നെയാണോ എന്ന് ഒരുനിമിഷത്തേക്കെങ്കിലും നമുക്ക് സംശയം തോന്നിയെന്ന് വരാം. ഇപ്പോള്‍ ഉള്ള ദുല്‍ഖറേ അല്ല ചെറുപ്പത്തില്‍.
വളരെ ഗൗരവത്തോടെ നില്ക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണുന്നത്. എന്നാല്‍, അച്ഛനേക്കാള്‍ ഗൗരവമാണ് ദുല്‍ഖറിന്റെ മുഖത്തെന്ന് ഫോട്ടോ കാണുമ്പോള്‍ നമുക്ക് തോന്നിയേക്കാം. മമ്മൂട്ടിയും ദുല്‍ഖറും ഒരു കാറില്‍ ചാരി നില്‍ക്കുന്നതാണ് ഈ ഫോട്ടോ. മമ്മൂട്ടി ക്യാമറയിലേക്ക് നോക്കിയാണ് നില്‍ക്കുന്നത്. എന്നാല്‍, ദുല്‍ഖറിന്റെ കണ്ണ് കാറിനുള്ളിലേക്കാണ്.
മമ്മൂട്ടിയും ദുൽഖറും ഒന്നിച്ചുള്ള ഒരു സിനിമയ്ക്ക് വേണ്ടിയാണ് രണ്ട് താരങ്ങളുടെയും ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. ഇതുവരെ അങ്ങനെയൊരു സിനിമ പിറന്നിട്ടില്ല. ഒന്നിച്ച് അഭിനയിക്കാൻ ഇരുവർക്കും താൽപര്യമുണ്ടെങ്കിലും അങ്ങനെയൊരു കഥ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, എപ്പോഴെങ്കിലും അങ്ങനെയൊരു സിനിമ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആരാധകർ.