/indian-express-malayalam/media/media_files/uploads/2022/02/mammootty-bheeshma-parvam.jpg)
ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്ന ചിത്രമായ ഭീഷ്മ പർവത്തിന്റെ വിവരങ്ങൾ അറിയാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തുവന്നിരിക്കുകയാണ്.
മൈക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. ബിഗ് ബിയിലെ ബിലാലിന് ശേഷം മറ്റൊരു ഐക്കോണിക്ക് കഥാപാത്രമായി മാറും ഭീഷ്മപർവത്തിലെ മൈക്കിളുമെന്ന് ടീസർ സൂചിപ്പിക്കുന്നു.
ബിലാലിന്റെ കഥാപാത്രത്തോട് ചില സാമ്യതകളുള്ള കഥാപാത്രമാണ് മൈക്കൾ എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് ടീസർ. ബിലാലിന്റെ ഭൂതകാലത്തെപ്പോലെ ഭീഷ്മപർവത്തിലെ മൈക്കലിന്റെ ഭൂതകാലത്തെക്കുറിച്ചും ടീസറിലെ ചില കഥാപാത്രങ്ങൾ സംസാരിക്കുന്നു.
കൊച്ചി പഴയ കൊച്ചി അല്ലെങ്കിലും ബിലാൽ പഴയ ബിലാൽ തന്നെയാണ് എന്നതായിരുന്നു ബിഗ് ബിയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഐക്കോണിക് ഡയലോഗുകളിലൊന്ന്. ഭീഷ്മപർവത്തിന്റെ ടീസറിൽ "നിനക്കൊന്നും അറിയാത്ത മറ്റൊരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ട്" എന്ന് ഒരു കഥാപാത്രം പറയുന്നത് കേൾക്കാം. പഴയ കാലത്തും പുതിയ കാലത്തും ഉള്ളിലെ ഫയർ ഒരുപോലെ സൂക്ഷിക്കുന്ന ഒരു ഗാങ്സ്റ്റർ കഥാപാത്രത്തെ തന്നെ ഭീഷ്മപർവത്തിലും കാണാം എന്ന് ടീസർ പ്രതീക്ഷ നൽകുന്നു.
'ബിഗ്ബി'യുടെ രണ്ടാം ഭാഗമായ 'ബിലാലി'നായി പ്രേക്ഷകർ കാത്തിരിക്കുന്നതിനിടെയാണ് അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഈ ചിത്രം ചിത്രീകരണത്തിലേക്ക് കടന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്‍റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us