Latest News

ഭീഷ്മവർധൻ അല്ല, ഭീഷ്മപർവത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തി കാരക്ടർ പോസ്റ്റർ

താടിയും നീട്ടിയ മുടിയുമായി കൂളിങ്ങ് ഗ്ലാസ്സ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ഈ പോസ്റ്ററിൽ

Mammootty, മമ്മൂട്ടി, Bheeshma Parvam, ഭീഷ്മപർവ്വം, ഭീഷ്മപർവ്വം, Fan made poster, new film, first look poster, ഫസ്റ്റ് ലുക്ക് പോസ്റ്റർ, Amal Neerad, അമൽ നീരദ്, entertainement news, IE malayalam, ഐഇ മലയാളം

കാത്തിരിപ്പിനൊടുവിൽ ഭീഷ്മ പർവത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ പരിചയപ്പെടുത്തി ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും. മമ്മൂട്ടി അടക്കമുള്ളവർ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്.

ഭീഷ്മ വർധൻ എന്നാവും ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നേരത്തെ അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ അത് അങ്ങനെയല്ലെന്ന് വ്യക്തമാക്കുകയാണ് പുതിയ കാരക്ടർ പോസ്റ്റർ.

താടിയും നീട്ടിയ മുടിയുമായി കൂളിങ്ങ് ഗ്ലാസ്സ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഈ പോസ്റ്ററിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

ചിത്രം എന്നാണ് റിലീസ് ചെയ്യുക എന്ന് വ്യക്തമല്ല. ‘ ബിഗ്ബി’ സിവിധായകൻ അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്ന സിനിമ എന്നത് ഈ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആവേശം വർധിപ്പിക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലെ മമ്മൂട്ടിയുടെ വേറിട്ട ലുക്ക് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തിരുന്നു. ബിഗ്ബിയിൽ ബിലാൽ എന്ന കൾട്ട് ക്ലാസിക് നായക കഥാപാത്രത്തെ നൽകിയ അമൽ നീരദ് ‘ഭീഷ്മ പർവ്വ’ത്തിലും അതുപോലെ ഒരു മമ്മൂട്ടി കഥാപാത്രം നൽകുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.

Also Read: ഞാനെന്റെ പ്രേക്ഷകരെ വഞ്ചിക്കാൻ ആഗ്രഹിക്കുന്നില്ല, അവരിരുവരും അതിഥിവേഷത്തിലാണ്: രാജമൗലി

‘ബിഗ്ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാലി’നായി പ്രേക്ഷകർ കാത്തിരിക്കുന്നതിനിടെയാണ് അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഈ ചിത്രം ചിത്രീകരണത്തിലേക്ക് കടന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്‍റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty amal neerad movie bheeshma parvam mammootty character poster

The moderation of comments is automated and not cleared manually by malayalam.indianexpress.com