‘ഭീഷ്മപർവ്വം’ ഫാൻ പോസ്റ്റർ ഷെയർ ചെയ്ത് അമൽ, ‘തേങ്ങാ ഉടയ്ക്ക് സ്വാമീ’ എന്ന് ബിലാൽ ഫാൻസ്‌

ചിത്രത്തിന്റെ ഫാൻമെയ്ഡ് പോസ്റ്ററുകളാണ് സംവിധായകൻ പങ്കുവച്ചത്

Mammootty, മമ്മൂട്ടി, Bheeshma Parvam, ഭീഷ്മപർവ്വം, ഭീഷ്മപർവ്വം, Fan made poster, new film, first look poster, ഫസ്റ്റ് ലുക്ക് പോസ്റ്റർ, Amal Neerad, അമൽ നീരദ്, entertainement news, IE malayalam, ഐഇ മലയാളം

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ‘ഭീഷ്മ പർവ്വം’എന്ന സിനിമയ്ക്കായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ‘ ബിഗ്ബി’ സിവിധായകൻ അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്ന സിനിമ എന്നത് ഈ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആവേശം വർധിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലെ മമ്മൂട്ടിയുടെ വേറിട്ട ലുക്ക് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്യുന്നു.

എന്നാണ് ചിത്രം റിലീസ് ചെയ്യുക എന്ന കാര്യം വ്യക്തമല്ല. ഇതറിയാൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നുണ്ട്. ബിഗ്ബിയിൽ ബിലാൽ എന്ന കൾട്ട് ക്ലാസിക് നായക കഥാപാത്രത്തെ നൽകിയ അമൽ നീരദ് ‘ഭീഷ്മ പർവ്വ’ത്തിലും അതുപോലെ ഒരു മമ്മൂട്ടി കഥാപാത്രം നൽകുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു. ഇതിനൊപ്പം സിനിമയുടെ ധാരാളം ഫാൻ മെയ്ഡ് പോസ്റ്ററുകളും ആരാധകർ പുറത്തിറക്കി. ഇപ്പോൾ ഇത്തരത്തിലുള്ള കുറച്ച് ഫാൻ മെയ്ഡ് പോസ്റ്ററുകൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ അമൽ നീരദ്.

പോസ്റ്ററുകൾ പങ്കുവച്ചുകൊണ്ടുള്ള അമൽ നീരദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ചിത്രത്തെക്കുറിച്ച് അപ്ഡേറ്റുകളെന്തെങ്കിലുമുണ്ടോ എന്ന് ആരാധകർ ആകാംക്ഷയോടെ ചോദിക്കുന്നുണ്ട്. ചിത്രത്തിന്റെ പുതിയ ഒഫീഷ്യൽ പോസ്റ്റർ ഒന്ന് ഇറക്കാമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

‘ബിഗ്ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാലി’നായി പ്രേക്ഷകർ കാത്തിരിക്കുന്നതിനിടെയാണ് അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഈ ചിത്രം ചിത്രീകരണത്തിലേക്ക് കടന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്‍റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty amal neerad movie bheeshma parvam fan made posters

Next Story
ഭൂതത്തിനും ഭാവിക്കുമിടയിലെ വർത്തമാനം: ‘ചുരുളി’ സിനിമാനുഭവത്തെക്കുറിച്ച് കഥാകൃത്ത് വിനോയ് തോമസ്churuli, vinoy thomas, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com