/indian-express-malayalam/media/media_files/2025/03/12/OjRmYoZjJaSVKZirEbyo.jpg)
Agent OTT Release Day & Platform
Agent Ott Release Date and Platform: അഖിൽ അക്കിനേനി, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത് തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങിയ ചിത്രമാണ് 'ഏജന്റ്'. 2023ൽ തിയേറ്ററുകളിലെത്തിയ ചിത്രം, രണ്ടു വർഷങ്ങൾക്കിപ്പുറം ഒടിടി റിലീസിനെത്തിയിരിക്കുകയാണ്.
ഗുരുജി എന്നും ദി ഡെവിൾ എന്നും വിളിപ്പേരുള്ള റോ ചീഫ് കേണൽ മഹാദേവ് ആയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രമായിരുന്നു ഇത്. 85 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത് 8.5 കോടി രൂപ മാത്രമാണ്.
ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ചിത്രം തിയേറ്ററിലെത്തിയത്. 2020 സെപ്റ്റംബറിൽ അനൗൺസ് ചെയ്യപ്പെട്ട ചിത്രം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചിത്രീകരണം മുടങ്ങി. പിന്നീട് 2023 ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് മോഹൻലാലിനെ ആയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
മോസ്റ്റ് സ്റ്റൈലിഷ് സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമെന്ന വിശേഷണവുമായി എത്തിയ ഏജന്റ് ഒടുവിൽ ഒടിടിയിൽ എത്തുകയാണ്. സോണി ലിവിലാണ് ഏജന്റ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. . മലയാളം, തെലുങ്ക്, കന്നഡ, തിമഴ് ഭാഷകളിൽ ചിത്രം ലഭ്യമാണ്.
Read More
- Rekhachithram OTT: കാത്തിരിപ്പിനൊടുവിൽ രേഖാചിത്രം ഒടിടിയിൽ എത്തി
- മൂക്കുത്തി അമ്മനിൽ അഭിനയിക്കാൻ വ്രതമെടുത്ത് നയൻതാര; കൂടെ വിക്കിയും മക്കളും വ്രതത്തിൽ
- മാനത്തുനിന്ന് ഇന്ത്യയെ പകർത്തൂ, കപ്പടിക്കൂ
- ഇതൊരു സൂപ്പർഹിറ്റ് കുടുംബചിത്രം! മക്കൾക്കൊപ്പം സൂര്യയും ജ്യോതികയും
- ഷൂട്ടിനിടെ എന്തുമാത്രം ഭക്ഷണം വാങ്ങി കൊടുത്തു; ദുഷ്ടാ എന്നിട്ട് പോലും നീ ഒരു വാക്ക് പറഞ്ഞില്ലല്ലോ?; റംസാനോട് ചാക്കോച്ചൻ
- ഈ സ്വപ്നസുന്ദരിമാരെ വെല്ലാൻ ആരുണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us